Sections

മെറ്റയും ട്വിറ്ററും പുറത്താക്കിയവരെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്ത് ഡ്രീം11

Sunday, Nov 13, 2022
Reported By admin
dream11

അടുത്ത 60 ദിവസത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്താനായില്ലെങ്കില്‍ ഇവര്‍ക്കെല്ലാം അമേരിക്ക വിടേണ്ടി വരും

 

ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന്റേതായ സൂചനകള്‍ പ്രകടമാക്കി കൊണ്ട് മെറ്റയും ട്വിറ്ററുമടക്കം നിരവധി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. തൊഴിലാളികളുടെ ജീവിതത്തിന് മുന്‍പില്‍ ഇനിയെന്ത് എന്ന വലിയ ചോദ്യം ശക്തമാകുന്നു. ട്വിറ്റര്‍ 3800 പേരെയാണ് ചെലവ് ചുരുക്കലിനായി പിരിച്ചുവിട്ടതെങ്കില്‍ മെറ്റയില്‍ ഇത് 11000 ആയിരുന്നു.

ഓരോ ആഴ്ചകളിലും ഓരോ ടെക് കമ്പനിയും പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഭൂരിഭാഗം പേര്‍ക്കും പുതിയ ജോലി കണ്ടെത്തുക വളരെ പ്രയാസകരമാണ്. അമേരിക്കയില്‍ എച്ച്1ബി വിസയില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരടക്കമുള്ളവരാണ് പുതിയ ജോലി കണ്ടെത്താനാവാതെ കുഴയുന്നത്.

അടുത്ത 60 ദിവസത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്താനായില്ലെങ്കില്‍ ഇവര്‍ക്കെല്ലാം അമേരിക്ക വിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് ജീവിതത്തിന് മുന്നില്‍ പകച്ച് നില്‍ക്കുന്ന ഇന്ത്യാക്കാരെ ഒരു ഇന്ത്യന്‍ സിഇഒ സ്വന്തം മണ്ണിലേക്ക് തിരികെ വിളിക്കുന്നത്. മറ്റാരുമല്ല, ഡ്രീം11 സഹസ്ഥാപകനും സിഇഒയുമായ ഹര്‍ഷ് ജെയിനാണ് തന്റെ കമ്പനി ലാഭത്തിലാണെന്നും ഇന്ത്യാക്കാര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് വന്ന് ഇന്ത്യന്‍ ടെക് കമ്പനികളെ ശക്തിപ്പെടുത്താനായി പരിശ്രമിക്കണമെന്നും ആവശ്യപ്പെടുന്നത്.

അമേരിക്കയില്‍ വന്‍കിട കമ്പനികളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരുടെ എണ്ണം അരലക്ഷം(52000) കടന്ന സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ കമ്പനിയില്‍ പ്രതിഭാശാലികള്‍ക്ക് എന്നും ഇടമുണ്ട്. ഡിസൈന്‍, പ്രൊഡക്ട്, ടെക് മേഖലകളില്‍ നേതൃപരിചയം ഉള്ളവര്‍ക്ക് പ്രത്യേകിച്ചും എന്ന് ജെയിന്‍ തുറന്ന് പറയുന്നു. തന്റെ കമ്പനി ഇപ്പോള്‍ 8 ബില്യണ്‍ ഡോളര്‍ കമ്പനിയാണെന്നും 150 ദശലക്ഷത്തിലേറെ ഉപയോക്താക്കളുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യാക്കാരായ അമേരിക്കയില്‍ പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ അദ്ദേഹം സ്വാഗതം ചെയ്യുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.