എല്ലാ കാര്യങ്ങളും സൗജന്യമായി കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ. എങ്കിൽ ഒരു പരിധിക്ക് അപ്പുറം നിങ്ങൾക്ക് വളരാൻ സാധിക്കില്ല. ലോകത്ത് ചില ആളുകൾ ഉണ്ട് അവർ കഷ്ടപ്പെടാൻ തയ്യാറല്ല, പ്രവർത്തിക്കാൻ തയ്യാറല്ല, അവർക്ക് എല്ലാം സൗജന്യമായി ലഭിക്കണം. ഇത് വളരെ ഹീനമായ ഒരു ജീവിത രീതിയാണ്. ഇത് ഉയർന്ന മൈൻഡ് സെറ്റുള്ള ഒരാളുടെ ജീവിത രീതിയല്ല. ഇങ്ങനെ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്ന് നോക്കുന്നത്.
- മടിയന്മാരും, അലസന്മാരുമാണ് മറ്റുള്ളവരുടെ സമ്പത്ത് കൊണ്ട് ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവർ. ഇത്തരക്കാർ ഇത്തിൾ പോലെയാണ്.
- പാവപ്പെട്ടവരായി ജനിക്കുന്നത് നിങ്ങളുടെ കുഴപ്പമല്ല. സമ്പത്ത് ഉണ്ടാക്കാൻ നിങ്ങളെക്കൊണ്ട് സാധിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്. സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്വവും കടമയും ഉൾക്കൊള്ളാൻ കഴിയാത്തവൻ അലസനും മടിയനുമാണ്.
- ഏതൊരാൾക്കും പരിശ്രമം കൊണ്ട് സമ്പത്തും പ്രാഥമിക ആവശ്യങ്ങളും നേടിയെടുക്കാൻ കഴിയുന്നതാണ്. അതിനുവേണ്ടി പരിശ്രമിക്കാത്തത് കൊണ്ടാണ് ഇവയൊന്നും ലഭിക്കാത്തത്.
- രോഗകാരണങ്ങളാൽ ജോലിചെയ്യാൻ സാധിക്കാത്തവരെ കുറിച്ച് അല്ല ഇവിടെ സൂചിപ്പിക്കുന്നത്. ആരോഗ്യവാനായ ഒരാളിനെ സംബന്ധിച്ച് നമ്മുടെ നാട്ടിൽ മാന്യമായ എന്ത് ജോലി ചെയ്തും പൈസ സമ്പാദിക്കാം.
- അർഹിക്കുന്ന കൂലി മാത്രമേ പ്രകൃതിയിൽ നിന്ന് ലഭിക്കുകയുള്ളൂ. നിങ്ങൾ എന്താണ് ലോകത്തിനുവേണ്ടി ചെയ്യുന്നത് അതിനനുസരിച്ചുള്ള കൂലിയാണ് നിങ്ങൾക്ക് തിരിച്ചു ലഭിക്കുന്നത്. നിങ്ങൾ വെറുതെ ഇരുന്നു കഴിഞ്ഞാൽ ഒന്നും തന്നെ ലഭിക്കുകയില്ല. സമ്പത്തിനും ആരോഗ്യത്തിനും വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുക എന്നതാണ് ജീവിതം.
- കുട്ടിക്കാലത്ത് തന്നെ നിങ്ങൾ കേട്ടിട്ടുണ്ടാകും മടിയൻ മല ചുമക്കുമെന്ന്. മടി പിടിച്ചിരിക്കുന്നവരാണ് ജീവിതത്തിൽ വളരെ പിന്നോട്ട് പോകുന്നവർ.
- നിങ്ങൾ മടിപിടിച്ച ഒരാളാണെങ്കിൽ മറ്റു വിജയിച്ച ആളുകളുടെ ജീവിതം ശ്രദ്ധിച്ചു മനസ്സിലാക്കി അവർ പരിശ്രമിച്ചത് പോലെ ചെയ്യാൻ വേണ്ടി ശ്രമിക്കുക.
- വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടും ചിലർ പിന്നോക്കം പോകാറുണ്ട്. വിദ്യാഭ്യാസം ഏത് പ്രായത്തിലും നേടാൻ കഴിയുന്ന ഒന്നാണ്. അതിന് മടിച്ചു നിൽക്കാതെ വിദ്യാഭ്യാസം നേടുകയും നിങ്ങളുടേതായിട്ടുള്ള വഴിയിൽ മുന്നോട്ടു പോകാൻ ശ്രമിക്കുകയും ചെയ്യണം.
- മറ്റൊരു വിഭാഗം ആളുകൾ ഉണ്ട്. കുട്ടിക്കാലം മുതൽ തന്നെ രക്ഷകർത്താക്കളിൽ നിന്ന് കിട്ടിയ നെഗറ്റിവിറ്റി യോടു കൂടി ജീവിക്കുന്നവർ. രക്ഷകർത്താക്കൾ അങ്ങനെ ജീവിച്ചു എന്ന് കരുതി നിങ്ങളും ആ പാത പിന്തുടരണം എന്നില്ല. പുതിയ പദ്ധതികൾ തയ്യാറാക്കി പ്രവർത്തനസജ്ജമായി ജീവിക്കാൻ വേണ്ടി ശ്രമിക്കണം.
മറ്റുള്ളവരെ ആശ്രയിച്ചു കൊണ്ടുള്ള ഒരു ജീവിതമാകരുത് നിങ്ങളുടേത്. നിങ്ങൾ വാങ്ങുന്നവർ ആകരുത് കൊടുക്കുന്നവരാകുക.
സമ്പത്ത് ആർജ്ജിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെന്ത്... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.