- Trending Now:
കൊച്ചി: പശ്ചിമഘട്ടത്തിലുടനീളമുള്ള തുമ്പി (ഡ്രാഗൺഫ്ലൈ) വൈവിധ്യത്തെക്കുറിച്ചുള്ള ഗവേഷണ സംരംഭത്തിന്റെ ഭാഗമായി പൂനെയിലെ എംഐടി-വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ, ചരിത്രപരവും സമകാലികവുമായ ഡാറ്റയെ അടിസ്ഥാനമാക്കി പൂനെയിലെ തുമ്പി വർഗങ്ങളെക്കുറിച്ചുള്ള പഠനത്തിൽ മുമ്പ് രേഖപ്പെടുത്തിയിരുന്ന എട്ട് തുമ്പിവർഗങ്ങൾ ഇപ്പോൾ ഇല്ലെന്ന് കണ്ടെത്തി.
ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (ഡിഎസ്ടി) ധനസഹായത്തോടെയുള്ള ഈ പഠനം ഇന്റർനാഷണൽ ജേണൽ ഓഫ് ട്രോപ്പിക്കൽ ഇൻസെക്റ്റ് സയൻസിൽ (സ്പ്രിംഗർ നേച്ചർ പബ്ലിഷിംഗ്) 'പശ്ചിമഘട്ട ജൈവവൈവിധ്യ ഹോട്ട്സ്പോട്ടിനോട് ചേർന്നുള്ള പൂനെ ജില്ലയിലെ സമയദൃശ്യത്തിലെ ഒഡോനാറ്റ വൈവിധ്യം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോ. പങ്കജ് കൊപാർഡെ (ഫാക്കൽറ്റി, ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസ്, എംഐടി-ഡബ്ല്യുപിയു പൂനെ), അരജുഷ് പെയ്റ (പിഎച്ച്ഡി സ്കോളർ), അമിയ ദേശ്പാണ്ഡെ (പൂർവ്വ വിദ്യാർത്ഥി) എന്നിവർ ചേർന്നാണ് ഗവേഷണം നടത്തിയത്.
ആസൂത്രിതമല്ലാത്ത നഗരവൽക്കരണം, വർദ്ധിച്ച ജലമലിനീകരണം, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ കാരണം പ്രാദേശികമായിചില ഇനങ്ങൾക്ക് വംശനാശം സംഭവിച്ചിട്ടുണ്ടാകാമെന്ന് പഠനം സൂചിപ്പിക്കുന്നു.
ചരിത്രപരമായ ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരുപത്തിയേഴ് സ്പീഷീസുകളുടെ കൂട്ടിച്ചേർക്കലും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ നിന്നുള്ള അഞ്ച് പ്രാദേശിക സ്പീഷീസുകളുടെ സാന്നിധ്യവും പഠനം രേഖപ്പെടുത്തി.
''നഗരപ്രദേശങ്ങളിലെ കൊതുകുകളുടെയും കീടങ്ങളുടെയും എണ്ണം നിയന്ത്രിക്കാൻ സഹായിക്കുന്ന നിർണായക പ്രാണി വേട്ടക്കാരാണ് ഡ്രാഗൺഫ്ലൈകൾ. ഒരു വന ആവാസവ്യവസ്ഥയിൽ കടുവകളുടെ പങ്ക് പോലെയാണ് ഇവയുടെ പങ്ക്. പരിസ്ഥിതി ആരോഗ്യം വിലയിരുത്തുന്നതിന് അവയുടെ എണ്ണം നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്,'' മുഖ്യ ഗവേഷകനായ ഡോ. പങ്കജ് കൊപാർഡെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.