- Trending Now:
കൊച്ചി: ജീവകാരുണ്യ, ആരോഗ്യ പരിപാലന മേഖലകളിലെ വിശിഷ്ട സേവനത്തിന് ഡോ. സീതാറാം ജിൻഡലിന് പത്മഭൂഷൺ പുരസ്കാരം സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരം വിതരണം ചെയ്തു. ചടങ്ങിൽ പ്രധാനമന്ത്രിയും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു
ഹരിയാനയിലെ നാൽവ എന്ന ഉൾഗ്രാമത്തിൽ 1932ൽ ജനിച്ച അദ്ദേഹം ജിൻഡൽ അലുമിനിയത്തിൻറെ സ്ഥാപക ചെയർമാനും ഇന്ത്യയുടെ അലുമിനിയം വ്യവസായത്തിൻറെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച വ്യക്തിയുമാണ്. 1979-ൽ അദ്ദേഹം ബാംഗ്ലൂരിൽ ജിൻഡൽ നേച്ചർക്യൂർ ഇൻസ്റ്റിറ്റ്യൂട്ട് (ജെഎൻഐ) സ്ഥാപിച്ചു. ഡോ. ജിൻഡലിൻറെ നേതൃത്വത്തിൽ ആസ്ത്മ, പ്രമേഹം, സന്ധിവാതം, ചില അർബുദ രോഗങ്ങൾ എന്നിവയുടെ മികച്ച ചികിത്സയ്ക്കുള്ള ഒരു ലോകോത്തര സ്ഥാപമായി ജെഎൻഐ മാറി. ഇന്നിത് 550 കിടക്കകളുള്ള ഇൻസ്റ്റിറ്റ്യൂട്ടായി വളർന്നു. എസ് ജിൻഡൽ ചാരിറ്റബിൽ ഫൗൺേഷൻ അടക്കം നിരവധി ട്രസ്റ്റുകൾ, ആശുപത്രികൾ, സകൂളുകൾ, കോളേജുകൾ തുടങ്ങിയവയിലൂടെ മികച്ച സാമൂഹ്യ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തുന്നത്.
ആരോഗ്യ സംരക്ഷണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമൂഹിക പരിഷ്കരണങ്ങൾ എന്നിവയിലും ഡോ. സീതാറാം ജിൻഡൽ മികച്ച സംഭാവനകൾ നൽകി. ജീവിതത്തെ മാറ്റിമറിക്കാനും ആരോഗ്യകരവും കൂടുതൽ അനുകമ്പയുള്ളതുമായ ഒരു ലോകത്തെ വളർത്തിയെടുക്കാനും പ്രകൃതിചികിത്സയ്ക്ക് കഴിയുമെന്ന് ഡോ. ജിൻഡൽ ഉറച്ച് വിശ്വസിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.