Sections

അമിലോയിഡോസിസ് നിർണയ പരിശോധന ആരംഭിക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യ ഡയഗ്നോസ്റ്റിക് ശൃംഖലയായി ഡോ. ലാൽ പാത്ത് ലാബ്സ്

Friday, Apr 18, 2025
Reported By Admin
Dr. Lal PathLabs Launches India’s First Amyloid Typing Test Using Laser Microdissection & Mass S

കൊച്ചി: രോഗനിർണയ ആരോഗ്യ പരിപാലന മേഖലയിലെ മുൻനിരക്കാരായ ഡോ. ലാൽ പാത്ത് ലാബ്സ് ലിമിറ്റഡ് (''ഡിഎൽപിഎൽ''/ 'ഡോ. ലാൽ പാത്ത് ലാബ്സ്'') വ്യത്യസ്ത തരം അമിലോയിഡ് പ്രോട്ടീനുകളെ കൃത്യമായി തിരിച്ചറിയുന്നതിനുള്ള ലേസർ ക്യാപ്ചർ മൈക്രോഡിസെക്ഷൻ & മാസ് സ്പെക്ട്രോമെട്രി വഴിയുള്ള അമിലോയിഡ് ടൈപ്പിംഗ് അവതരിപ്പിച്ചു.

അമിലോയിഡ് പ്രോട്ടീൻ പ്രധാനപ്പെട്ട വിവിധ അവയവങ്ങളിൽ അടിഞ്ഞുകൂടുകയും അത് മൂലം ചില സന്ദർഭങ്ങളിൽ പ്രവർത്തനരഹിതമാവുകയോ മരണത്തിലേക്ക് നയിക്കുകയോ ചെയ്യുന്ന ഒരു രോഗമാണ് അമിലോയിഡോസിസ്. വൃക്ക, ഹൃദയം, ശ്വാസകോശം, ചർമ്മം എന്നിവയാണ് സാധാരണയായി ഇതിൽ ഉൾപ്പെടുന്നത്. എന്നിരുന്നാലും ശരീരത്തിലെ ഏത് അവയവത്തെയും ഇത് ബാധിക്കാം. ഇന്നുവരെ നാൽപ്പതിലധികം അമിലോയിഡ് പ്രോട്ടീനുകളെ കണ്ടെത്തിയിട്ടുണ്ട്. അമിലോയിഡിന്റെ കൃത്യമായ അറിവ് രോഗിക്ക് ശരിയായ ചികിത്സയോ പരിപാലന പദ്ധതിയോ തെരഞ്ഞെടുക്കാൻ ഡോക്ടർമാരെ സഹായിക്കുന്നു.

ഇന്ത്യയിലെവിടെ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ന്യൂഡൽഹിയിലെ രോഹിണിയിലുള്ള നാഷണൽ റഫറൻസ് ലാബിലേക്ക് അയയ്ക്കാം. നിർദ്ദിഷ്ട തരം അമിലോയിഡ് നിർണ്ണയിക്കാൻ ഡോക്ടർമാരെ സഹായിക്കുന്നു, ഇത്

രോഗികൾക്ക് സാമ്പിൾ ശേഖരണം സുഗമമാക്കാൻ എല്ലാ ആശുപത്രികൾക്കും പരിശോധനയ്ക്കായി ഡോ. ലാൽ പാത്ത് ലാബുകളിലേക്ക് അയയ്ക്കാൻ കഴിയും.

ലോകോത്തരനിലവാരത്തിലുള്ള രോഗനിർണയം ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡോക്ടർ ലാൽ പാത്ത് ലാബ്സ് സിഇഒ ശംഖ ബാനർജി പറഞ്ഞു. ഈ നൂതന അമിലോയിഡോസിസ് പരിശോധന അവതരിപ്പിക്കുന്നതിലൂടെ കൃത്യമായ രോഗനിർണയത്തിനും വ്യക്തിഗത ചികിത്സയ്ക്കുമായി ഡോക്ടർമാരെ പ്രാപ്തരാക്കും. ഈ നൂതന പരിഹാരം വാഗ്ദാനം ചെയ്യുന്ന ദക്ഷിണേഷ്യയിലെ ആദ്യത്തെ ഡയഗ്നോസ്റ്റിക് ശൃംഖലയായതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.