Sections

ഡോ. കമൽ എച്ച്. മുഹമ്മദിന് ജി കെ പിള്ള പുരസ്‌കാരം 

Monday, Mar 10, 2025
Reported By Admin
Dr. Kamal H. Mohammed Honored with G K Pillai Award for Literary & Human Rights Contributions

കവളങ്ങാട്: എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. കമൽ എച്ച്. മുഹമ്മദിനെ ജി കെ പിള്ള പുരസ്കാരം നൽകി ആദരിച്ചു. ജി കെ പിള്ള ഫൗണ്ടേഷനും ഫ്രീലാൻസ് പത്ര പ്രവർത്തക അസോസിയേഷനും സംയുക്തമായി നടത്തിയ ചടങ്ങിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേം കുമാർ പുരസ്കാരം സമ്മാനിച്ചു. കണ്ണൂർ സ്വദേശിയായ കമൽ ഇപ്പോൾ നേര്യമംഗലം തലക്കോട് ആണ് താമസിക്കുന്നത്. 'ഡെയറിംഗ് പ്രിൻസ്' എന്ന പേരിൽ പുറത്തിറക്കിയ ഡോ. കമലിന്റെ ആത്മകഥക്ക് പോണ്ടിച്ചേരി രത്ന അവാർഡ്, ഡൽഹി രത്ന അവാർഡ്, ലണ്ടൻ ബുക്ക് ഓഫ് വേൾഡ് 2024, യുഎൻ ബുക്ക് ഓഫ് റെക്കോർഡ്സ് 2025 തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2024 ഡിസംബർ 21ന് എൻഐഐഎൽഎം സർവകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകിയും ആദരിച്ചു. സാഹിത്യത്തിൽ അദ്ദേഹത്തിന്റെ ഗണ്യമായ സ്വാധീനത്തെ അംഗീകരിച്ചുകൊണ്ട് 2025 ലെ സാഹിത്യ സ്പർശ് അവാർഡുകളും കമലിനെ തേടിയെത്തി. കമലിന്റെ ആത്മകഥയായ ഇംഗ്ലീഷിൽ പുറത്തിറക്കിയ 'ഡെയറിംഗ് പ്രിൻസിന്റെ മലയാളം പതിപ്പ് ധീരനായ രാജകുമാരൻ ഇപ്പോൾ ആമസോണിൽ അടക്കം ലഭ്യമാണ്. https://amzn.in/d/5fqzAUR.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.