- Trending Now:
കൊച്ചി: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആഗോള ഹ്യൂമൻ റിസോഴ്സ് കൺസൾട്ടൻസിയായ സീഗൾ ഇന്റർനാഷണലിന് ഡോ.എ.പി.ജെ അബ്ദുൾ കലാം ബിസിനസ് എക്സലൻസ് അവാർഡ്. ഡോ:എ പി ജെ അബ്ദുൾ കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ് ആൻഡ് സ്കിൽ ഡെവലപ്മെന്റാണ് മികച്ച ടാലന്റ് അക്വിസിഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് കമ്പനിയ്ക്കുള്ള അവാർഡ് നൽകിയത്. കേരള സർവ്വകലാശാല സെനറ്റ് ചേംബറിൽ നടന്ന ചടങ്ങിൽ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ് കുമാർ മധുസൂദനൻ കേരള അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
കേരള നിയമസഭാ സെക്രട്ടറി പ്രൊഫ.ഡോ.എൻ. കൃഷ്ണ കുമാർ, യുകെയിലെ സ്റ്റാഫോർഡ്ഷയർ യൂണിവേഴ്സിറ്റി ഡയറക്ടർ പ്രൊഫ.ഡോ.സാമന്ത സ്പെൻസ്, കേന്ദ്ര സർവകലാശാലയിലെ നിയമവിഭാഗം മേധാവി ഡോ.എൻ.ഗിരീഷ് കുമാർ, സ്പെയിനിലെ ജീൻ സർവകലാശാലയിലെ പ്രൊഫസർ ഡോ.റാബിയ എം. റാബെറ്റ് ടെംസമാനി,ഹിമാലയൻ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ: പ്രകാശ് ദിവാകരൻ, ഡോ.എ.പി.ജെ. അബ്ദുൾ കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ് ആൻഡ് സ്കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.വില്ലറ്റ് കൊറേയ, മാരിടൈം ബിസിനസ് ബുള്ളറ്റിൻ ചീഫ് എഡിറ്റർ നാണു വിശ്വനാഥൻ, പ്രൊഫസർ ഡോ. സുരേഷ് ഘോദ്രാവോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നാല് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള സീഗൾ ഇന്റർനാഷണൽ, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഹ്യൂമൻ റിസോഴ്സ് കൺസൾട്ടൻസിയാണ്.
പത്ത് രാജ്യങ്ങളിലായി പതിനഞ്ച് ശാഖകളുള്ള കമ്പനിക്ക് ഇന്ത്യൻ ഗവൺമെന്റിന്റെ അംഗീകാരമുണ്ട്. സീഗൾ ഇന്റർനാഷണൽ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും യൂറോപ്യൻ രാജ്യങ്ങളിലും നിരവധി വ്യക്തികൾക്ക് തൊഴിലവസരങ്ങൾ നൽകിവരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.