Sections

യുവ സംരംഭകർക്കുള്ള പുതിയ അധ്യായമായി ഡി പി ആർ ക്ലിനിക്

Saturday, May 13, 2023
Reported By Admin
Ente Keralam 2023

എന്റെ കേരളം കരിയർ ഗൈഡൻസ് പവലിയനിൽ നടന്ന ഡി പി ആർ ക്ലിനിക്ക് തൃശൂർ വ്യവസായ വാണിജ്യ വകുപ്പ് ജനറൽ മാനേജർ കെ എസ് കൃപകുമാർ ഉദ്ഘാടനം ചെയ്തു


എൻറെ കേരളം മെഗാ എക്സിബിഷനോട് അനുബന്ധിച്ച് നടന്ന ഡി പി ആർ ക്ലിനിക് യുവ സംരംഭകർക്ക് പുതുവഴി തെളിച്ചു. എന്റെ കേരളം കരിയർ ഗൈഡൻസ് പവലിയനിൽ നടന്ന ഡി പി ആർ ക്ലിനിക്ക് തൃശൂർ വ്യവസായ വാണിജ്യ വകുപ്പ് ജനറൽ മാനേജർ കെ എസ് കൃപകുമാർ ഉദ്ഘാടനം ചെയ്തു. വ്യവസായ വാണിജ്യവകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ കെ.കൃഷ്ണകുമാർ ഡി പി ആർ ക്ലിനിക്കിന് നേതൃത്വം നൽകി.

സംരംഭകരാകാൻ താല്പര്യപ്പെടുന്നവർക്ക് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള വിദഗ്ദ്ധനിർദ്ദേശങ്ങൾ, ലൈസൻസ് മാനദണ്ഡങ്ങൾ, വിവിധ വായ്പാ - സബ്സിഡി പദ്ധതികൾ, സംശയനിവാരണം, പുതു സംരംഭകരെ പരിചയപ്പെടാനുള്ള അവസരങ്ങൾ തുടങ്ങിയ നിരവധിയായ സാധ്യതകളാണ് ഡിപിആർ ക്ലിനിക്കിൽ ലഭ്യമായത്.

മികച്ച യുവജന പങ്കാളിത്തത്തോടെ ആണ് ഡി പി ആർ ക്ലിനിക് നടന്നത്. നിശ്ചിത സമയത്തിനുള്ളിൽ സംരംഭക ആശയങ്ങൾ സമർപ്പിച്ചവർക്ക് പ്രോജക്ട് പ്രൊഫൈൽ വിതരണവും ഇതിനോട് അനുബന്ധിച്ച് നടന്നു. 40 ഓളം സംരംഭകരാണ് പ്രോജക്ട് പ്രൊഫൈൽ ഏറ്റു വാങ്ങിയത്.

വ്യവസായ വാണിജ്യ വകുപ്പ് മാനേജർ എസ് സജി അധ്യക്ഷനായിരുന്നു. മാനേജർ ആർ സ്മിത മോഡറേറ്ററായി. എഡിഐഒ വി.സി. ഷിബു ഷൈൻ, വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.