- Trending Now:
കൊച്ചി: എണ്ണ, വാതകം, ശുദ്ധീകരണ, പെട്രോകെമിക്കൽസ് വ്യവസായങ്ങൾ, വ്യാവസായിക വിഭാഗങ്ങളിലുടനീളം വൈവിധ്യമാർന്ന ആപ്ലിക്കേഷനുകളുള്ള ഉപഭോക്താക്കൾ എന്നിവയുൾപ്പെടെ ഹൈഡ്രോകാർബണുകളിലും വ്യാവസായിക വിതരണ ശൃംഖലയിലുടനീളമുള്ള പ്രത്യേക രാസവസ്തുക്കളുടെ ഗവേഷണ, വികസനം, നവീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള നിർമ്മാതാവും വിതരണക്കാരുമായ ഡോർഫ്-കെറ്റൽ കെമിക്കൽസ് ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.
ഓഹരി ഒന്നിന് 5 രൂപ വീതം മുഖവിലയുള്ള 5000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളാണ് മൊത്തം ഐപിഒ ഉള്ളത്. ഇതിൽ 1500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 3500 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ജെപി മോർഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെൻറ് അഡൈ്വസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.