Sections

കിടപ്പുരോഗികളായ പെന്‍ഷന്‍കാര്‍ക്ക് വീട്ടുപടിക്കല്‍ മസ്റ്ററിങ് സേവനം

Friday, Sep 30, 2022
Reported By MANU KILIMANOOR

നടപടികള്‍ അതത് ട്രഷറികള്‍ വഴി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം


കിടപ്പുരോഗികളായ പെന്‍ഷന്‍കാര്‍ക്ക് വീട്ടുപടിക്കല്‍ മസ്റ്ററിങ് സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സര്‍വീസ് പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ വാങ്ങുന്ന 80 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പുരോഗികളായവര്‍ക്കാണ് സേവനം ലഭിക്കുക. ട്രഷറിയില്‍ നേരിട്ട് ഹാജരായോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചോ ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍, postinfo ആപ്പ് വഴിയോ മസ്റ്ററിങ് ചെയ്യാന്‍ പ്രയാസമുള്ളവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. 80 വയസ് കഴിഞ്ഞിട്ടും മസ്റ്ററിങ് നടത്താത്തവരുടെ പെന്‍ഷന്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നപക്ഷം പെന്‍ഷണര്‍ക്ക് ട്രഷറിയില്‍ ഫോണ്‍, ഇ-മെയില്‍ വഴി മസ്റ്ററിങ് സേവനം ആവശ്യപ്പെടാം. കാലതാമസം വരുത്താതെ തന്നെ മസ്റ്ററിങ് നടത്തുന്നതിനുള്ള നടപടികള്‍ അതത് ട്രഷറികള്‍ വഴി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ളവര്‍ക്ക് ഈ സൗകര്യം ലഭ്യമല്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.