Sections

സ്ഥല പരിമിതി ഓര്‍ത്ത് വിഷമിക്കേണ്ട...കൃഷി ചെയ്യേണ്ട രീതികള്‍

Sunday, Sep 11, 2022
Reported By admin
agriculture

നിങ്ങള്‍ക്ക് വെള്ളം ലാഭിക്കാനും നനവ് പരിമിതപ്പെടുത്താനും കഴിയും എന്നതും പ്രത്യേകത

 

ഇന്ന് പലരും താമസിക്കുന്നത് ഫ്‌ലാറ്റുകളിലോ അല്ലെങ്കില്‍ അപ്പാര്‍ട്ട്‌മെന്റുകളിലോ ആണ്. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ആള്‍ക്കാര്‍ക്ക് കൃഷി ചെയ്യാന്‍ സാധിക്കുന്നില്ല. എന്നാല്‍ സ്ഥല പരിമിതി ഓര്‍ത്ത് നിങ്ങള്‍ ഇനി വിഷമിക്കേണ്ടതില്ല. കാരണം പറമ്പുകളില്‍ സ്ഥലമില്ലെങ്കില്‍ ടെറസിലോ അല്ലെങ്കില്‍ ബാല്‍ക്കണികളിലോ നിങ്ങള്‍ക്ക് കൃഷി ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള കൃഷിക്ക് ഗ്രോ ബാഗ് ഉപയോഗിക്കാവുന്നതാണ്. അത് വളരെ ഗുണപ്രദവും അനായാസകരവുമാണ്.

ഈ ലേഖനം ഗ്രോ ബാഗുകള്‍, ഗുണങ്ങള്‍, വില, എവിടെ നിന്ന് വാങ്ങാം എന്നിവയെക്കുറിച്ചാണ് പറയുന്നത്. ഇത് ഒരു വലിയ പ്ലാസ്റ്റിക് ബാഗാണ്, ചെടികള്‍ വളര്‍ത്തുന്നതിനുള്ള ഒരു മാധ്യമമായി നമുക്ക് ഇത് ഉപയോഗിക്കാം.

ഗ്രോ ബാഗുകള്‍ സാധാരണയായി കട്ടിയുള്ള ഗേജ് ഉള്ള പ്ലാസ്റ്റിക് ബാഗുകളാണ്. ഗ്രോ ബാഗുകളുടെ പ്രധാന ഗുണം നമുക്ക് 3-4 വര്‍ഷം വരെ ഒരു ഗ്രോ ബാഗ് ഉപയോഗിക്കാം എന്നതാണ്. അതായത് ചെടികള്‍ക്ക് അതിന്റെ ആയുസ്സ് അവസാനിച്ചുകഴിഞ്ഞാലും നമ്മള്‍ വീണ്ടും ഗ്രോ ബാഗ് ഉപയോഗിക്കും. അത് കൊണ്ട് തന്നെ ഇത് ഉപകാര പ്രദമാണ്.

പോട്ടിംഗ് മിക്‌സ് എങ്ങനെ തയ്യാറാക്കാം?

ഗ്രോ ബാഗുകളില്‍ (അല്ലെങ്കില്‍ കണ്ടെയ്നറുകള്‍) മണ്ണ്, തരി, ചകിരിച്ചോറ്, കമ്പോസ്റ്റ് ചെയ്ത പച്ച മാലിന്യങ്ങള്‍, കമ്പോസ്റ്റ് ചെയ്ത മരക്കഷണങ്ങള്‍, അല്ലെങ്കില്‍ ഇവയുടെയെല്ലാം മിശ്രിതം എന്നിവ ലഭ്യതയ്ക്കനുസരിച്ച് നിറയ്ക്കണം. ചെടിയുടെ വളര്‍ച്ച ഉറപ്പാക്കാന്‍ ഉണങ്ങിയ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയ ജൈവ വളങ്ങള്‍ മണ്ണില്‍ കലര്‍ത്തണം. മിക്കവാറും എല്ലാ പച്ചക്കറികളും നമുക്ക് ഇതില്‍ നടാം. ഓരോ ഗ്രോ ബാഗിലും ഒറ്റച്ചെടികള്‍ നട്ടുപിടിപ്പിക്കുന്നതാണ് നല്ലത്, എന്നാല്‍ ചീര മുതലായ ചെറുപച്ചക്കറികള്‍ ഒന്നിലധികം എണ്ണം നിങ്ങള്‍ക്ക് വളര്‍ത്താം. നിങ്ങള്‍ക്ക് വെള്ളം ലാഭിക്കാനും നനവ് പരിമിതപ്പെടുത്താനും കഴിയും എന്നതും പ്രത്യേകത

എവിടെ നിന്ന് വാങ്ങിക്കാന്‍ സാധിക്കും

ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ എല്ലാ ജനപ്രിയ ഷോപ്പിംഗ് സൈറ്റുകളിലൂടെയും ഇത് വാങ്ങിക്കാന്‍ സാധിക്കും, എന്നാല്‍ അവിടെ നിന്ന് വാങ്ങിക്കുമ്പോള്‍ നിങ്ങള്‍ക്ക് കൊറിയര്‍ ചാര്‍ജ്ജ് ഉള്‍പ്പെടെ കൊടുക്കേണ്ടി വരുന്നു. ഗ്രോ ബാഗുകള്‍ ഇന്ന് സര്‍വ്വ സാധാരണമാണ് അത് നിങ്ങള്‍ക്ക് ഏത് നഴ്‌സറികളില്‍ നിന്നും മേടിക്കാന്‍ സാധിക്കുന്നു. പല വലുപ്പങ്ങളിലുള്ള, പല നിരക്കുകളുള്ള ഗ്രോ ബാഗുകള്‍ നിങ്ങള്‍ക്ക് മേടിക്കാന്‍ സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.