- Trending Now:
സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമായ ഗുണനിലവാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയത്
നിലവാരമില്ലാത്തതൊന്നും ഇന്ത്യയിലേക്ക് വേണ്ടെന്ന് ചൈനയോട് കേന്ദ്രസര്‍ക്കാര്‍. ചൈനീസ് കളിപ്പാട്ടങ്ങള്‍ക്ക് പിന്നാലെ ചൈനയില്‍ നിന്നുളള ഇലക്ട്രിക് ഫാന്‍, സ്മാര്‍ട്ട് മീറ്റര്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രിക് ഫാനുകളുടെയും സ്മാര്‍ട്ട് മീറ്ററുകളുടെയും മൊത്തത്തിലുളള ഇറക്കുമതി പരിശോധിക്കാന്‍ വാണിജ്യ, വ്യവസായ മന്ത്രാലയം ഉടന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡര്‍ പുറപ്പെടുവിക്കും.
കര്‍ശനമായ ഗുണനിലവാര പരിശോധനകളിലൂടെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്കുളള സീലിംഗ് ഫാനുകളുടെ ഇറക്കുമതി 132 ശതമാനം ഉയര്‍ന്ന് 6.22 മില്യണ്‍ ഡോളറിലെത്തിയിരുന്നു.
ഇതില്‍ ചൈനയില്‍ നിന്നുള്ള സീലിംഗ് ഫാനുകളുടെ ഇറക്കുമതി മൂല്യം 5.99 മില്യണ്‍ ഡോളറാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 3.1 മില്യണ്‍ ഡോളറിന്റെ മൂല്യമുള്ളതാണ് ഇലക്ട്രിസിറ്റി സ്മാര്‍ട്ട് മീറ്ററിന്റെ ഇറക്കുമതി. ചൈനയില്‍ നിന്നുളള ഇറക്കുമതി ഏകദേശം 1.32 മില്യണ്‍ ഡോളറാണ്.
പാന്‍ഡെമിക് മുതലാണ് അനിവാര്യമല്ലാത്ത ഇറക്കുമതി തടയുന്നതിനും ആഭ്യന്തര വ്യവസായത്തിന് കൂടുതല്‍ പിന്തുണ നല്‍കുന്നതിനുമായി സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമായ ഗുണനിലവാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയത്. ഇത് ഉപഭോക്താക്കള്‍ക്കും ഇന്ത്യയിലെ ആഭ്യന്തരവ്യവസായത്തിനും ഗുണകരമാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.