- Trending Now:
കശുവണ്ടി വ്യവസായത്തിനു ആഭ്യന്തര വിപണനം ഉറപ്പാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എൻ എസ് സഹകരണ ആശുപത്രിയിൽ ആരംഭിച്ച കാപ്പക്സ് ക്യാഷൂസിന്റെ വില്പനകേന്ദ്രം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ ഭാഗമായാണ് എൻ എസ് സഹകരണ ആശുപത്രിയുടെ റിസപ്ഷനോട് ചേർന്ന് വില്പന കേന്ദ്രം തുടങ്ങിയത്. കശുവണ്ടിയുടെ വില്പന വർധിപ്പിക്കാൻ മാർക്കറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. പരമാവധി വിലക്കിഴിവിൽ ഗുണനിലവാരമുള്ള കശുവണ്ടി ഉത്പന്നങ്ങൾ വിൽക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. കഴിഞ്ഞ ഓണക്കാലത്ത് 450 ടൺ കശുവണ്ടി പരിപ്പാണ് കിറ്റിൽ ഉൾപ്പെടുത്തി നൽകിയത്. കശുവണ്ടി മേഖലയെ മുന്നോട്ടു കൊണ്ടുപോകാനും സംരക്ഷിക്കാനും സർക്കാരിന്റെ സഹായവും മന്ത്രി ഉറപ്പ് നൽകി.
പരമ്പരാഗത രീതിയിൽ സംസ്കരിച്ചെടുക്കുന്ന വിവിധയിനം കശുവണ്ടി പരിപ്പുകൾ 'കാപ്പെക്സ് കാഷ്യൂസ്' എന്ന ബ്രാൻഡിൽ വിവിധ അളവുകളിൽ ആകർഷകമായ പാക്കറ്റുകളിലായി ഓണക്കാലത്തെ വിലക്കിഴിവോടെയാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുക.
ചരിത്ര റെക്കോർഡ്; സർക്കാർ സ്ഥാപനത്തിന്റെ നേട്ടം പങ്കുവച്ച് വ്യവസായ മന്ത്രി ... Read More
എൻ എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ അധ്യക്ഷനായി. ക്യാപക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള, എൻ എസ് സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് എ മാധവൻ പിള്ള, ക്യാപക്സ് ഡയറക്ടർമാരായ സി മുകേഷ് , ആർ മുരളീധരൻ, റ്റി സി വിജയൻ, പെരിനാട് മുരളി, എസ് എൻ സഹകരണ ആശുപത്രി സെക്രട്ടറി പി ഷിബു, ക്യാപ്ക്സ് മാനേജിങ് ഡയറക്ടർ രാജേഷ് രാമകൃഷ്ണൻ, കൺസ്യൂമർഫെഡ് ഡയറക്ടർ ബോർഡ് അംഗം കെ പി കുറുപ്പ്, എൻ എസ് ആശുപത്രി ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.