Sections

ആരോപണങ്ങള്‍ നിഷേധിച്ച് ഡോളോ നിര്‍മ്മാണ കമ്പനിയായ മൈക്രോ ലാബ്‌സ്

Saturday, Aug 20, 2022
Reported By MANU KILIMANOOR
Dolo allegations

ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ആന്റ് സെയില്‍സ് റെപ്രസെന്റേറ്റീവ് അസോസിയേഷന്‍ ആണ് കേസ് കൊടുത്തത് 

ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ആന്റ് സെയില്‍സ് റെപ്രസെന്റേറ്റീവ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും മെക്രോ ലാബ്‌സ് ലിമിറ്റഡ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയരാജ് ഗോവിന്ദരാജു പറഞ്ഞു.

കൊറോണ കാലയളവില്‍ കമ്പനിക്ക് 350 കോടി രൂപ മാത്രമാണ് നേടാനായത്. അതുകൊണ്ട് തന്നെ ഡോക്ടര്‍മാര്‍ക്ക് വേണ്ടി 1000 കോടി ചെലവഴിക്കുക എന്ന കാര്യം അസാധ്യമാണ്.കൊറോണയുടെ സമയത്ത് ഡോക്ടര്‍മാര്‍ ഡോളോ മാത്രമല്ല നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിറ്റമിന്‍ സി, മറ്റ് വിറ്റമിന്‍ ഗുളികകള്‍ തുടങ്ങിയവയും വ്യാപകമായി നിര്‍ദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡോളോ ഡോക്ടര്‍മാര്‍ക്ക് വേണ്ടി മാത്രമായി 1000 കോടിയിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും, അതിനാല്‍ ഡോക്ടര്‍മാര്‍ ഈ മരുന്ന് തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കുമെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഇത്തരം ശീലങ്ങള്‍ മരുന്നുകളുടെ അമിത ഉപയോഗത്തിന് കാരണമാകുമെന്നും രോഗികളുടെ ആരോഗ്യം മോശമാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. കൊറോണ വന്നപ്പോള്‍ തന്നോടും ഡോക്ടര്‍മാര്‍ ഈ മരുന്ന് കഴിക്കണമെന്ന് നിര്‍ദ്ദേശിച്ചുവെന്നും ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും കേസ്പരിഗണിച്ച ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. വിഷയത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് കേന്ദ്രത്തിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഇത് ലഭിച്ചതിന് ശേഷമായിരിക്കും ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.