ലോകത്തിലുള്ള പല ആളുകളും പാരമ്പര്യത്തിൽ വളരെ വിശ്വസിക്കുന്നവരാണ്. തങ്ങളുടെ കുടുംബം ഏറ്റവും ശ്രേഷ്ഠമായ കുടുംബം ആണെന്ന്, പാരമ്പര്യമായി ഞങ്ങൾ വളരെ കഴിവുള്ള ആളുകളാണെന്നും, ഏതാണ്ട് മിക്ക ആളുകളും അങ്ങനെ ചിന്തിക്കുന്നവർ ഉണ്ട്. എന്നാൽ ഇങ്ങനെയുള്ള ചിന്ത നല്ലതാണോ എന്നതിനെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.
- എന്റെ ഉപ്പുപ്പാക്ക് ആന ഉണ്ടായിരുന്നു എന്നു പറഞ്ഞിട്ട് വലിയ കാര്യമില്ല. ബഷീർ പറഞ്ഞതുപോലെ എന്റെ ഉപ്പുപ്പായ്ക്ക് ആനയുണ്ടായിരുന്നെങ്കിൽ ഉപ്പുപ്പാക്ക് കൊള്ളാം അതിന് എനിക്ക് ഒരു ഗുണവുമില്ല. എനിക്ക് ഇപ്പോൾ ആനയുണ്ടോ ഇല്ലയോ എന്നതാണ് പ്രസക്തമായ കാര്യം. കുടുംബത്തിന്റെ മഹിമ പറഞ്ഞ നടന്നാൽ നമ്മുടെ ശ്രദ്ധ നമ്മുടെ ലക്ഷ്യത്തിൽ എത്താതെ മറ്റു പലതിലും ആയിരിക്കും.
- പാരമ്പര്യത്തിൽ വിശ്വസിച്ചുകൊണ്ടിരുന്നാൽ എപ്പോഴും കംഫർട്ടബിൾ സോണിൽ ഇരിക്കാൻ ആഗ്രഹിക്കും. പ്രത്യേകിച്ച് പാരമ്പര്യ സ്വത്തുള്ള ആളുകൾ പരിശ്രമശാലികൾ ആവാറില്ല. അവരുടെ അച്ഛനോ, അപ്പൂപ്പനോ ഉണ്ടാക്കുന്ന സ്വത്ത് കൊണ്ട് കംഫർട്ടബിൾ സോണിൽ ഇരുന്നുകൊണ്ട് മിക്കവാറും സ്വത്തുക്കൾ നശിപ്പിക്കുന്നതാണ് കാണാറുള്ളത്. കംഫർട്ടബിൾ സോണിൽ ഇരിക്കുന്ന രണ്ടാം തലമുറയോ മൂന്നാം തലമുറയോ നശിക്കാറുണ്ട്. അതുകൊണ്ട് ഒരുപാട് പാരമ്പര്യത്തിൽ കടിച്ചു തൂങ്ങി നിൽക്കാതെ പുതിയ കാര്യങ്ങൾ ചെയ്യാൻ വേണ്ടി ശ്രമിക്കുക.
- അമിതമായ പാരമ്പര്യത്തിൽ ഏറ്റവും അപകടം സംഭവിക്കുന്നത് ബിസിനസ്കാർക്കാണ്. അവരുടെ അച്ഛന്റെയും അപ്പൂപ്പന്റെയും ബിസിനസുകൾ പിന്തുടർന്ന് ചെയ്യുന്നവർ, കാലഘട്ടത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാണാതെ പോവുകയും, പഴയ രീതിയിൽ തന്നെ ബിസിനസ് തുടർന്ന് വരികയാണെങ്കിൽ ബിസിനസ് തീർച്ചയായും തകർച്ചയിലേക്ക് പോകും. ഇന്ന് കാലഘട്ടം മാറിയിരിക്കുന്നു, ടെക്നോളജി മാറിയിരിക്കുന്നു, ബിസിനസിന്റെ രീതിയിൽ തന്നെ വളരെയധികം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പാരമ്പര്യ ബിസിനസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. അല്ലെങ്കിൽ നമുക്കുള്ള പാരമ്പര്യ ബിസിനസിൽ മാറ്റങ്ങൾ കൊണ്ടുവന്ന് പുരോഗമനമായ മാറ്റങ്ങൾ ചേർത്ത് കൊണ്ട് മുന്നോട്ടുപോകുന്ന ബിസിനസുകൾ വിജയം ഉണ്ടാവുകയുള്ളൂ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
- പാരമ്പര്യമായി ചിലപ്പോൾ ശത്രുക്കൾ ഉണ്ടാകാം നിങ്ങളുടെ അപ്പൂപ്പനോടോ, അച്ഛനോടോ ശത്രുതയുള്ള ആളുകൾ ഉണ്ടാകാം. ആ ആൾക്കാരും അപ്പൂപ്പനും ഒക്കെ നിങ്ങളുടെ പഴയ തലമുറയും എല്ലാം മൺമറഞ്ഞു പോയതിനുശേഷം വാശിയും ഒക്കെ അവരുടെ അടുത്ത തലമുറയിലും കാണിക്കുകയാണെങ്കിൽ കാണിക്കുന്ന ആളുകൾ ഒറ്റപ്പെടുകയും. മനസ്സിൽ പകയും വാശിയും കൊണ്ടുനടക്കുന്ന ആളുകൾ നശിച്ചു പോകാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള ചിന്ത 100% ഒഴിവാക്കുക.
പാരമ്പര്യത്തിന്റെ നല്ല വശങ്ങളായ നമ്മുടെ പൂർവികർ ചെയ്തിട്ടുള്ള നല്ല കാര്യങ്ങളെ ഓർക്കുകയും കൂടുതൽ ഗുണകരമായ കാര്യങ്ങൾ ചേർത്ത് കൊണ്ട് മുന്നോട്ടുപോകാൻ വേണ്ടിയിട്ടാണ് എപ്പോഴും ശ്രമിക്കേണ്ടത്. പാരമ്പര്യത്തിലെ നല്ല കാര്യങ്ങളെ അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കുന്നത് പഠിപ്പിക്കാൻ വേണ്ടി പ്രത്യേകം ശ്രമിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ മോശമായ കാര്യങ്ങൾ പരിപൂർണ്ണമായി മാറ്റി മുന്നോട്ടുപോകാനുള്ള ശ്രമം നിങ്ങളുടെ ഭാഗത്ത് എപ്പോഴും ഉണ്ടാകണം.
എന്താണ് മിനിമലിസം? സിംബിളായി ജീവിക്കാൻ മിനിമലിസം പിന്തുടരാം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.