Sections

ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, കുക്ക്, ഫിസിയോ തെറാപ്പിസ്റ്റ്, വനിത ഫിറ്റ്‌സനസ് ട്രെയിനർ, അസി. പ്രൊഫസർ, പ്രോജക്ട് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Dec 07, 2024
Reported By Admin
Doctor, Staff Nurse, Cook, Physio Therapist, Women Fitness Trainer, Asst. Recruitment opportunity fo

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിയമനം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡോക്ടർ, യോഗ്യത (എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ) എൻ.ആർ.സി സൂപ്പർവൈസർ, (ജി.എൻ.എം, ബി.എസ്.സി നഴ്സിങ്ങ്, കെ.എൻ.സി രജിസ്ട്രേഷൻ, 15 വർഷത്തെ പ്രവർത്തന പരിചയം.) സ്റ്റാഫ് നേഴ്സ് (ജി.എൻ.എം, ബി.എസ്.സി നഴ്സിങ്ങ്, കെ.എൻ.സി രജിസ്ട്രേഷൻ). കുക്ക് (എട്ടാം തരം, നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് മാത്രം), ഫിസിയോ തൊറാപ്പിസ്റ്റ് (ബി.പി.ടി, എം.പി.ടി), വനിതാ ഫിറ്റ്നസ് ട്രെയിനർ ( ഫിറ്റ്നസ് ട്രെയിനർ സർട്ടിഫിക്കേഷൻ, വനിതകൾ മാത്രം). ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ സഹിതം ഡിസംബർ 11 ന് രാവിലെ 10 ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന നൽകും. ഫോൺ 04936 270604, 7736919799.

പോളിടെക്നിക്ക് കോളേജിൽ താൽക്കാലിക ഒഴിവ്

കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. ലക്ചറർ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്സ് എഞ്ചിനീയറിംഗ് , ലക്ചറർ ഇൻ കമ്പ്യൂട്ടർഎഞ്ചിനീയറിംഗ്, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ എന്നിവയിലാണ് ഒഴിവുകൾ. യോഗ്യത ലക്ചറർ - ബന്ധപ്പെട്ട വിഷയത്തിൽ ബിടെക്ക് ഫസ്റ്റ് ക്ലാസ്സ്, ഡെമോൺസ്ട്രേറ്റർ - ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്സ്.യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഡിസംബർ 12-ന് രാവിലെ 10.30-ന് അഭിമുഖത്തിന് പ്രിൻസിപ്പാളിന് മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447488348, 0476-2623597.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ - ബി സ്കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവിലേക്ക് എ.ഐ.സി.റ്റി.ഇ നിബന്ധനകൾ പ്രകാരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം ഡിസംബർ 13ന് രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസിൽ നടക്കും. ക്വാൻടിറ്റേറ്റീവ് ടെക്നിക്സ്, ഓപ്പറേഷൻസ്, മാനേജ്മെന്റ് വിഷയങ്ങളിൽ പരിചയസമ്പത്തുളള എം.ബി.എ ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. പി.എച്ച്.ഡി ഉളളവർക്ക് മുൻഗണന.

പ്രോജക്ട് അസോസിയേറ്റ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ സെന്റർ ഫോർ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റ csd.cet.2023@gmail.com ഇമെയിൽ ഐഡിയിലേക്ക് ഡിസംബർ 13 ന് മുൻപായി ഇ-മെയിൽ ചെയ്യണം. അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ളവർക്കായി അഭിമുഖ പരീക്ഷ നടത്തും. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക് അല്ലെങ്കിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഗവേഷണ പ്രവർത്തനങ്ങളിലുള്ള പ്രവൃത്തിപരിചയവും അഭിലഷണീയം.

ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലുള്ള ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്തികയിൽ 35,600-75,400 ശമ്പള സ്കെയിലിൽ ജോലി നോക്കുന്ന സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് ഡിസംബർ 18 വരെ അപേക്ഷിക്കാം. ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി.ഒ, തിരുവനന്തപുരം വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2743783.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.