Sections

റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കണമെന്ന് ആഗ്രഹമുണ്ടോ? ശ്രമങ്ങള്‍ തുടങ്ങാം

Thursday, Aug 25, 2022
Reported By admin
ration card

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

 

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് (ബിപിഎല്‍) ആക്കണമെന്ന ചിന്തയുണ്ടോ? അതിനുള്ള ശ്രമം തുടങ്ങാറായി. സെപ്റ്റംബര്‍ 13 മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അക്ഷയ സെന്ററുകളിലൂടെയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ civilsupplieskerala.gov.in എന്ന വെബ് സൈറ്റ് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയാക്കി മുന്‍ഗണനാ പട്ടിക തയ്യാറാക്കി അര്‍ഹതയുള്ളവര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡ് ലഭ്യമാക്കും.

ഹാജരാക്കേണ്ട രേഖകള്‍

ആശ്രയ വിഭാഗക്കാര്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ നല്‍കുന്ന സാക്ഷ്യപത്രം.

ഗുരുതര മാരക രോഗമുള്ളവര്‍ ചികിത്സാ രേഖകള്‍.

പട്ടികജാതി/വര്‍ഗക്കാര്‍ തഹസില്‍ദാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ്.

ഗൃഹനാഥ വിധവയാണെങ്കില്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന നോണ്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ്.

വീടും സ്ഥലവും ഇല്ലാത്തവര്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന ഭൂരഹിത / ഭവന രഹിത സര്‍ട്ടിഫിക്കറ്റ്.

ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവര്‍ ഗ്രാമ / ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം.

ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കില്‍ വീടുനല്‍കിയ ഏജന്‍സിയുടെ സാക്ഷ്യപത്രം.

അര്‍ഹതയില്ലാത്തവര്‍

കാര്‍ഡിലെ ഏതെങ്കിലും അംഗം സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാരന്‍ ആണെങ്കില്‍

ആദായ നികുതിദായകര്‍.

സര്‍വീസ് പെന്‍ഷന്‍.

ആയിരം ചതുരശ്ര അടിയില്‍ കൂടിയ വീട് ഉള്ളവര്‍.

നാലുചക്ര വാഹനമുള്ളവര്‍ (ടാക്‌സി ഒഴികെ)

ഡോക്ടര്‍, എന്‍ജിനിയര്‍, അഡ്വക്കേറ്റ് തുടങ്ങിയ പ്രൊഫഷണലുകള്‍
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.