Sections

ഞാന്‍ അടിപൊളിയാണെന്ന് സ്വയം തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് മികച്ച സംരംഭകരാകാം

Thursday, Dec 16, 2021
Reported By Admin
self confidence

ബിസിനസിനോട് താല്‍പര്യമുള്ളവരും ആദ്യം ചെയ്യേണ്ടത് അത് തന്നെയാണ്


ഓരോ വ്യക്തികള്‍ക്കും സ്വയം സ്‌നേഹിക്കാന്‍ സാധിക്കണം. നമ്മെ സ്‌നേഹിച്ച്, വിശ്വസിച്ച് നമ്മുടെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി ശ്രമിച്ചവര്‍ മാത്രമേ വിജയം നേടിയിട്ടുള്ളൂ. ബിസിനസിനോട് താല്‍പര്യമുള്ളവരും ആദ്യം ചെയ്യേണ്ടത് അത് തന്നെയാണ്. എന്നാല്‍ മാത്രമേ പ്രതിസന്ധിയിലും തളരാതെയിരിക്കാന്‍ കഴിയുകയുള്ളൂ. ബിസിനസിലേക്ക് ഇറങ്ങി തിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഇത്തരം ചില കാര്യങ്ങളുണ്ട്. അവയെ കുറിച്ച് മനസിലാക്കാം.

വലിയ സ്വപ്‌നങ്ങള്‍ 

വലിയ കാര്യങ്ങള്‍ നേടണമെങ്കില്‍ ആദ്യം വലിയ സ്വപ്നങ്ങള്‍ വേണം. ഏതെങ്കിലും സ്വപ്നങ്ങളല്ല, മറിച്ച് വ്യക്തമായി ദൃശ്യവല്‍ക്കരിക്കാന്‍ തക്കവിധമുളള സ്വപ്നങ്ങളാവണം അവ. അതെത്രയും വലുതാകുമോ അത്രയും നന്ന്.

വിഷ്വലൈസേഷന്‍

സ്വപ്നം വിഷ്വലൈസ് ചെയണം. ബിസിനസ് ആരംഭിക്കുന്നതു മുതല്‍ ഓരോ ഘട്ടമായി വളര്‍ത്തിക്കൊണ്ടു വരുന്നത് എല്ലാ വിശദാംശങ്ങളോടും കൂടി ഒരു ചലച്ചിത്രത്തിലെന്നതുപോലെ മനസ്സില്‍ ദൃശ്യവല്‍ക്കരിക്കണം.

ആസൂത്രണം

 ഏറ്റവും സൂക്ഷ്മമായ വിധത്തില്‍ വിശദാംശങ്ങളോടെയുള്ള ആസൂത്രണമാണ് അടുത്ത പടി. ആസുത്രണമില്ലാതെ ആരംഭിച്ചാല്‍ അടിതെറ്റുമെന്ന് ഉറപ്പ്.

വിശ്വാസം

സ്വപ്നം കണ്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതുപോലെ തന്നെ നടക്കുമെന്ന് സത്യസന്ധമായി വിശ്വസിക്കണം.

പ്രവര്‍ത്തനം

സകല വിഭവ സ്രോതസുകളും ഉപയോഗിച്ച് ആസൂത്രിതമായ ബ്യഹത്തായ രീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കണം. പരാജയപ്പെട്ട ബിസിനസുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. അവര്‍ മറ്റു കാര്യങ്ങള്‍ അവഗണിച്ച് അഞ്ചാമത്തെ പടിയായ 'ആക്ഷന്‍' ആദ്യം നടപ്പിലാക്കിയവരായിരിക്കും.

ധാര്‍മികത 

ഏതു ബിസിനസിലെയും പ്രധാനപ്പെട്ട മറ്റൊരു കാര്യം ധാര്‍മികതയാണ്. ധാര്‍മിക മൂല്യങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് ചെയ്തിട്ടുള്ള ബിസിനസുകളൊന്നും പരാജയപെട്ടിട്ടില്ല ഗുണഭോക്താവ് നല്‍കുന്ന തുകയെക്കാള്‍ മുല്യം നമ്മുടെ ഉല്‍പന്നതിനോ സേവനത്തിനോ ഉണ്ടായിരിക്കണം.

വാക്കുകളിലൂടെ മാത്രമല്ല പ്രവൃത്തിയുടെയും കഴിവ് തെളിയിക്കുന്നതിലൂടെ മാത്രമേ വിജയത്തിന്റെ കൊടുമുടി കീഴടക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ കഴിവും പരിശ്രമവും തന്ത്രങ്ങളും ഉപയോഗിച്ച് വളരാന്‍ ശ്രമിക്കുക.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.