Sections

യൂസ്ഡ് കാര്‍ വാങ്ങാന്‍ ഉദ്ദേശമുണ്ടോ? നിയമത്തില്‍ മാറ്റം വരുന്നു

Tuesday, Sep 20, 2022
Reported By admin
car

പുതിയ നിയമം പ്രാവര്‍ത്തികമായാല്‍, വാഹന വില്‍പ്പന ഒരു ഡീലര്‍ മുഖേന നടപ്പിലാക്കും


1989ലെ മോട്ടോര്‍ വാഹന നിയമങ്ങളില്‍ യൂസ്ഡ് കാര്‍ ബിസിനസ്സുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ 30 ദിവസത്തെ സമയമാണ് കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിരിക്കുന്നത്. വാഹന കൈമാറ്റത്തിലെ സുതാര്യത വര്‍ദ്ധിപ്പിക്കുക, സമഗ്രമായ ഒരു റെഗുലേറ്ററി ഇക്കോസിസ്റ്റം സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

പുതിയ നിയമം പ്രാവര്‍ത്തികമായാല്‍, വാഹന വില്‍പ്പന ഒരു ഡീലര്‍ മുഖേന നടപ്പിലാക്കും. യഥാര്‍ത്ഥ ഉടമയും പുതുതായി വാഹനം വാങ്ങുന്നയാളും തമ്മില്‍ ഒരു ബന്ധവുമുണ്ടാകില്ല. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ പുതിയ ഉടമയുടെ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ചുമതല ഡീലര്‍മാര്‍ക്കായിരിക്കും. ഡീലര്‍ നടത്തിയ യാത്രകള്‍, ഉദ്ദേശ്യം, ഡ്രൈവര്‍, സമയം, മൈലേജ് എന്നിവ രേഖപ്പെടുത്തുന്നതിനായി ഒരു ഇലക്ട്രോണിക് വാഹന ട്രിപ്പ് രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും ഭേദഗതിയില്‍ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.