- Trending Now:
ഇപ്പോള്‍ പറഞ്ഞ മൂന്ന് പ്രശസ്തരെയും നിങ്ങള്‍ക്ക് അറിയാം അല്ലേ?.എന്നാല്‍ അവരുടെ വിദ്യാഭ്യാസ യോഗ്യത അറിയാമോ?
ഇന്ത്യയില്‍ നിരവധി അതിസമ്പന്നരുണ്ട്. ഗൗതം അദാനം, മുകേഷ് അംബാനി, രത്തന്‍ ടാറ്റ് അങ്ങനെ പോകുന്നു ആ ലിസ്റ്റ്. ഇപ്പോള്‍ പറഞ്ഞ മൂന്ന് പ്രശസ്തരെയും നിങ്ങള്‍ക്ക് അറിയാം അല്ലേ?. ലോകത്തിലെ നാലാമത്തെ അതിസമ്പന്നന്‍, ഏഷ്യയില്‍ ഒന്നാമന്‍ അതാണ് ഇപ്പോള്‍ ഗൗതം അദാനി. രാജ്യത്തെ അതിസമ്പന്നതയുടെ മറു പേരായിരുന്നു ഏറെക്കാലം മുകേഷ് അംബാനി. ആസ്തിയില്‍ അല്ല, ജനപ്രീതി കൊണ്ട് സമ്പന്നനാണ് രത്തന്‍ ടാറ്റ. എന്നാല്‍ അവരുടെ വിദ്യാഭ്യാസ യോഗ്യത അറിയാമോ?
മുകേഷ് അംബാനിയുടെ ഇന്നത്തെ ആസ്തി 95 ബില്യണ്‍ ഡോളര്‍ ആണെന്നാണ് നിഗമനം. മുംബൈ സര്‍വകലാശാലയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ ആളാണ് ഇദ്ദേഹം. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ എം ബി എ പഠനത്തിനായി ചേര്‍ന്നെങ്കിലും, കുടുംബ ബിസിനസ് നോക്കി നടത്താനായി അദ്ദേഹം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു.
ഇഷ അംബാനിയുടെ ആഡംബര വസതിയായ ഗുലിതയെ കുറിച്ച് അറിയാമോ?
... Read More
ന്യൂയോര്‍ക്കില്‍ ആയിരുന്നു രത്തന്‍ ടാറ്റയുടെ പഠനം. കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍കിടെക്ചര്‍ ബിരുദം നേടി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാം പഠിച്ചു പാസായി.
അതേസമയം ഗൗതം അദാനി പഠിക്കാന്‍ ഒട്ടും മിടുക്കന്‍ ആയിരുന്നില്ല. ഗുജറാത്ത് സര്‍വകലാശാലയില്‍ ബികോം പഠനത്തിനായി ചേര്‍ന്നെങ്കിലും രണ്ടാം വര്‍ഷം പാസായില്ല. പിന്നീട് പാസാകാന്‍ ശ്രമം നടത്തിയതും ഇല്ല. ഇന്ന് അദ്ദേഹം 128 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ധനികനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.