- Trending Now:
അപേക്ഷയൊന്നും പൂരിപ്പിക്കാതെ തന്നെ പുതിയ നോട്ടുകളായി മാറി തരുന്നതാണ്
കീറിയ നോട്ടുകൾ എങ്ങനെ മാറ്റിയെടുക്കാം എന്നറിയാമോ? പ്രധാന ഭാഗങ്ങൾ കീറിയ നോട്ടുകൾ തിരഞ്ഞെടുത്ത ബാങ്ക് ശാഖകളിൽ നിന്ന് മാറ്റി വാങ്ങാനാകും.
ഇഷ്യൂ ചെയ്ത അതോറിറ്റി, ഗ്യാരണ്ടി, പ്രതിജ്ഞ വ്യവസ്ഥ, ഒപ്പ്, അശോക സ്തംഭത്തിന്റെ ചിഹ്നം, മഹാത്മ ഗാന്ധിയുടെ ചിത്രം, വാട്ടർമാർക്ക് എന്നിങ്ങനെ ഒരു ഇന്ത്യൻ കറൻസിയുടെ ആധികാരികത ഉറപ്പിക്കുന്നതിനു സഹായിക്കുന്ന പ്രധാന ഭാഗങ്ങളാണ് കീറിയതോ നഷ്ടമായതോ എങ്കിൽ, റിസർവ് ബാങ്കിന്റെ നോട്ട് റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാകും പുതിയ നോട്ട് മാറ്റി നൽകുക. ഇത്തരം നോട്ടുകൾ ഏത് പൊതു മേഖലാ ബാങ്കിന്റെ ശാഖകളിൽ നിന്നോ, സ്വകാര്യ ബാങ്കുകളുടെ കറൻസി ചെസ്റ്റ് ശാഖകളിൽ നിന്നോ ആർബിഐയുടെ ഇഷ്യൂ ഓഫീസുകളിൽ നിന്നോ അപേക്ഷയൊന്നും പൂരിപ്പിക്കാതെ തന്നെ പുതിയ നോട്ടുകളായി മാറി തരുന്നതാണ്.
കവറുകളിൽ നിക്ഷേപിച്ച് കീറിയ നോട്ടുകൾ മാറ്റിയെടുക്കാവുന്ന സംവിധാനമാണ് ട്രിപ്പിൾ ലോക്ക് റിസപ്റ്റക്കിൾ (TLR) . ഇത്തരം കവറുകൾ ആർബിഐയുടെ ഇഷ്യൂ ഓഫീസുകളിൽ നിന്നും ലഭിക്കും. നിക്ഷേപിക്കുന്ന ആളുടെ പേരും മേൽവിലാസവും നോട്ടിന്റെ മൂല്യവുമൊക്കെ തെറ്റാതെ കൃത്യമായി രേഖപ്പെടുത്തി വേണം കവർ ടിഎൽആർ പെട്ടിയിൽ ഇടേണ്ടത്. ഇവിടെ നിന്നും ഒരു പേപ്പർ ടോക്കൺ ലഭിക്കും്. തുടർന്ന് നിയമങ്ങൾക്ക് വിധേമായി മാറ്റി നൽകാവുന്ന നോട്ടുകളുടെ മൂല്യം ബാങ്ക് ഡ്രാഫ്റ്റ്/ മണി ഓർഡർ മുഖേനയോ നിക്ഷേപിച്ച ആൾക്ക് അയച്ചു നൽകുന്നതായിരിക്കും. രണ്ടായി കീറിപ്പോയ നോട്ടുകൾ, റജിസ്റ്റേർഡ് പോസ്റ്റ് മുഖാന്തിരം ആർബിഐ ഓഫീസുകളിലേക്ക് അയച്ചു നൽകുകയും ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.