Sections

ഇഷ അംബാനിയുടെ ആഡംബര വസതിയായ ഗുലിതയെ കുറിച്ച് അറിയാമോ?

Wednesday, Aug 17, 2022
Reported By admin
isha ambani

'ഡയമണ്ട്' തീമിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

 

ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ഭവനമെന്ന നിലയില്‍ പ്രസിദ്ധമായ അംബാനി കുടുംബത്തിന്റെ 27 നിലകളുള്ള ആന്റിലിയ മാന്‍ഷനിനെ കുറിച്ച് എല്ലാവരും കേട്ടിരിക്കും. മുകേഷ് അംബാനിയും മൂന്ന് മക്കളും ഭാര്യ നിതാ അംബാനിയും എല്ലാ സുഖ സ്വകാര്യങ്ങളുമുള്ള ഈ വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ 2018  ല്‍ മകള്‍ ഇഷയുടെ വിവാഹം കഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങളുടെ കൊടുമുടിയില്‍ കഴിഞ്ഞ ഇഷ അംബാനി വിവാഹം കഴിഞ്ഞാല്‍ ഏത് വീട്ടിലായിരിക്കും താമസിക്കുക എന്നുള്ളത് അന്ന് തന്നെ ചര്‍ച്ച വിഷയമായിരുന്നു. വിവാഹം കഴിഞ്ഞ് ഇഷയും ആനന്ദ് പിരാമലും താമസത്തിനായി തിരഞ്ഞെടുത്തത് 'ഗുലിത' എന്ന വീടാണ്. 

മുംബൈയിലെ വോര്‍ലിയിലുള്ള ഗുലിത മെന്‍ഷന്‍ 100 മില്യണ്‍ യുഎസ് ഡോളര്‍ ചെലവാക്കി നിര്‍മ്മിച്ചതാണ്, അറബിക്കടലിന് അഭിമുഖമായി 50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ വീട് വോര്‍ളി സീ ലിങ്കില്‍ സ്ഥിതിചെയ്യുന്നു.  450 കോടിയിലധികം രൂപ മുടക്കി കുടുംബം വാങ്ങിയതാണ് 'ഗുലിത' എന്ന ഈ കൂറ്റന്‍ വീട്. 

അറബിക്കടലിന് അഭിമുഖമായി നില്‍ക്കുന്നതിനാല്‍ തന്നെ മികച്ച കാഴ്ചാനുഭവമാണ് ഈ വീട് സമ്മാനിക്കുന്നത്. 'ഡയമണ്ട്' തീമിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, നിലവിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍ കണക്കിലെടുക്കുമ്പോള്‍, ഇത്തരത്തിലുള്ള ഒരു വസ്തുവിന് നിലവിലെ വിപണി മൂല്യം ഏകദേശം 1100 കോടി രൂപ വരും. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തില്‍ തിളങ്ങുന്ന ഗ്ലാസ് ഭിത്തികള്‍ ആണുള്ളത്. ഇത് പുറത്തെ മനോഹരമായ കാഴ്ച സമ്മാനിക്കുന്നു..

സ്വിമ്മിങ് പൂളും വിശാലമായ പൂന്തോട്ടവും ഈ വീട്ടില്‍ ഉണ്ട്. പ്രാര്‍ത്ഥനയ്ക്കായി ഒരു ക്ഷേത്രം ഒരുക്കിയിട്ടുണ്ട്. ബേസ്മെന്റില്‍ മൂന്ന് നില പാര്‍ക്കിംഗ് സൗകര്യമുണ്ട്. മുമ്പ് ഈ സ്ഥലവും കെട്ടിടവും ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉടമസ്ഥതയിലായിരുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള എഞ്ചിനീയറിംഗ് സ്ഥാപനമായ എക്കേഴ്സ്ലി ഒകല്ലഗന്‍ നിരവധി 3ഉ മോഡലിംഗ് ടൂളുകള്‍ ഉപയോഗിച്ചാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.