- Trending Now:
കേരള ഡവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ -ഡിസ്ക്) 'ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം' (OLOI ) എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്നൊവേഷൻ ചലഞ്ച് - 2023 ൽ പങ്കെടുത്ത് ആശയങ്ങൾ സമർപ്പിക്കാം. നൂതന ആശയങ്ങളുടെ ശേഖരം സൃഷ്ടിക്കുകയാണ് ചലഞ്ചിന്റെ ലക്ഷ്യം.
കെ.വി.എ.എസ്.യു, കെ.ടി.യു, കെ.എ.യു, കുഫോസ് തുടങ്ങിവയിലെ വിദ്യാർത്ഥികൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിവിധ മേഖലകളിലെ പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. പ്രാദേശികതല ഉല്പന്ന പ്രക്രിയാ നവീകരണം, സാങ്കേതികവിദ്യ എന്നീ കാര്യങ്ങൾക്ക് ഊന്നൽ നൽകിയുള്ളതായിരിക്കണം ആശയങ്ങൾ. ഈ മേഖലകളുമായി ബന്ധപ്പെട്ട പ്രോഡക്റ്റ്, പ്രോസസ്, സിസ്റ്റം എന്നിവയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ആശയങ്ങളാണു വേണ്ടത്.
കൃഷിയും സസ്യശാസ്ത്രവും , ആനിമൽ ഹസ്ബന്ററി ആന്റ് പൗൾടി സയൻസ്, ഫിഷറീസ് ആന്റ് ഓഷൻ സയൻസ്, ഡയറി, ഫുഡ് ടെക്നോളജി, ഊർജ സംരക്ഷണം, ഇ മൊബിലിറ്റി, കാർബൺ വേർതിരിക്കൽ, മാലിന്യ നിർമാർജനം തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെട്ട പ്രോജക്ടുകളാണ് പരിഗണിക്കുക.
മൂന്നു വിഭാഗങ്ങളിലേക്ക് ആശയം സമർപ്പിക്കാം.
1.വിദ്യാർത്ഥികൾ
2. പി എച്ച് ഡി ജേതാക്കൾ
3. സ്റ്റാർട്ടപ്പുകൾ
കഴിഞ്ഞ 3 വർഷത്തിനകം ബി.ടെക്/ മാസ്റ്റേഴ്സ് / പി.എച്ച് ഡി പൂർത്തിയായവർക്കും അപേക്ഷിക്കാം.
എങ്ങനെ പങ്കെടുക്കും ?
kdisc.kerala.gov.in/OLOI/challenge വഴി ആശയങ്ങൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547510783, 9645106643. ആശയങ്ങൾ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.