പല സെയിൽസ്മാൻമാരുടെയും ദുഃഖമാണ് സമൂഹം തന്റെ ജോലിയെ അംഗീകരിക്കുന്നില്ല എന്നത്. ഇത് തെറ്റായ ഒരു ചിന്താഗതിയാണ്. നിങ്ങൾക്ക് നിങ്ങളുടെ പ്രവർത്തിയിൽ വിശ്വാസം സ്നേഹവും ഉണ്ടെങ്കിൽ നിങ്ങൾക്ക് മറ്റ് അംഗീകാരത്തിന്റെ ആവശ്യമില്ല. നിങ്ങൾ നിങ്ങളുടെ മനസ്സിന്റെ അംഗീകാരത്തിനു വേണ്ടി മാത്രം പ്രവർത്തിച്ചാൽ മതി. അംഗീകാരത്തിന്റെ കുറവ് സ്വയം തോന്നുന്ന സെയിൽസ്മാൻമാർക്ക് വേണ്ടിയുള്ള ചില കാര്യങ്ങളാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
- എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് അംഗീകാരം. പക്ഷേ അംഗീകാരം ലഭിക്കണമെങ്കിൽ അതിനെക്കുറിച്ച് അറിയാവുന്ന ആളുകളിൽ നിന്ന് മാത്രമേ അംഗീകാരം ലഭിക്കുകയുള്ളൂ. സെയിൽസിനെ കുറിച്ച് നിങ്ങൾക്ക് കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്ന് സമൂഹത്തിൽ നിന്ന് അംഗീകാരം ലഭിക്കുന്നില്ലെങ്കിൽ അത് അവരുടെ അറിവില്ലായ്മയാണെന്ന് നിങ്ങൾ സ്വയം മനസ്സിലാക്കുക.
- നിങ്ങളുടെ പ്രൊഫഷനിൽ നിന്ന് തന്നെ അംഗീകാരം ലഭിക്കാനാണ് നിങ്ങൾ ആഗ്രഹിക്കേണ്ടത്. ചുറ്റുമുള്ള ആൾക്കാരിൽ നിന്നും അംഗീകാരം ലഭിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ പ്രൊഫഷണിൽ നിന്ന് നിങ്ങളുടെ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നു നിങ്ങളുടെ കസ്റ്റമറിൽ നിന്നുമുള്ള അംഗീകാരത്തിന് വേണ്ടിയാണ് നിങ്ങൾ ശ്രമിക്കേണ്ടത്.
- ചില ആളുകൾ അംഗീകരിക്കാത്തത് അവരുടെ അറിവില്ലായ്മയാണെന്ന് നേരത്തെ പറഞ്ഞു അതുപോലെ തന്നെ സെയിൽസിലെ ആൾക്കാരോട് ഒരു പുച്ഛം ഉള്ളതായി സമൂഹത്തിൽ കാണുന്നുണ്ട്.അവരെ നമുക്ക് പറഞ്ഞു മനസ്സിലാക്കുവാനോ തിരുത്തുവാനോ കഴിയില്ല.അത് അവരുടെ സ്വഭാവമാണെന്ന് മനസ്സിലാക്കുക.
- നിങ്ങൾ നിങ്ങളുടെ ടാർജറ്റ് നിങ്ങളുടെ ലക്ഷ്യം നിങ്ങളുടെ കരിയർ വളർച്ചയുമാണ് എപ്പോഴും ഫോക്കസ് ചെയ്യേണ്ടത്. മറ്റുള്ളവർ അംഗീകരിച്ചത് കൊണ്ട് നിങ്ങൾക്ക് വയറു നിറയില്ല. മറ്റുള്ളവരുടെ അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഉയർച്ചയുണ്ടാകു എന്നത് തെറ്റിദ്ധാരണയാണ്.
- നിങ്ങളുടെ കരിയറിൽ ഉയർച്ച ഉണ്ടായിക്കഴിഞ്ഞാൽ ഇന്നല്ലെങ്കിൽ നാളെ ഏതൊരാളും നിങ്ങളെ സപ്പോർട്ട് ചെയ്യുക തന്നെ ചെയ്യും.
- ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന ജോലിയും സെയിൽസ് ആണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ചെറിയ ശമ്പളത്തിൽ ജോലിചെയ്യുന്ന ആളുകൾ വലിയ ശമ്പളം കിട്ടുന്നതിന് വേണ്ടിയുള്ള ജോലികൾ ചെയ്യുക അതിനുവേണ്ടിയുള്ള പദ്ധതികളും പ്ലാനുകളും തയ്യാറാക്കുക. അതിൽ വിജയം കണ്ടെത്തുന്നതിലാണ് നിങ്ങൾ സംതൃപ്തരാകേണ്ടത്.
- ഇന്ദിര ന്യൂയി, സുന്ദർ പിച്ചേ പോലുള്ള കഴിവുള്ള ആളുകളുടെ മേഖലയാണ് സെയിൽസ്. ലോകത്തിലെ മികച്ച രാഷ്ട്രീയക്കാരും സെയിൽസ്മാൻമാരാണ്. ലോകത്ത് ഏറ്റവും മികച്ച എഴുത്തുകാരും സെയിൽസ് നൈപുണ്യം ഉള്ളവരാണ്. അവൻ അവരവരുടെ പ്രോഡക്ടുകൾ വിൽക്കാൻ കഴിയുന്നവരാണ് വിജയികൾ. ഇത് മനസ്സിലാക്കാതെ ചില ആളുകൾ നിങ്ങളെ പുച്ഛിക്കുന്നുണ്ടാകും അവരുടെ സർട്ടിഫിക്കറ്റ് നിങ്ങൾക്കാവശ്യമില്ല എന്ന് ഉറച്ച് വിശ്വസിക്കുക.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
സെയിൽസ് രംഗത്ത് വിജയം കൈവരിക്കാൻ എങ്ങനെ സ്ഥിരോത്സാഹത്തോടെയിരിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.