ചായ നമുക്ക് ഒരു വികാരം തന്നെയാണ് എന്ന് വേണമെങ്കിൽ പറയാം. ക്ഷീണം തോന്നുമ്പോൾ പലരും കുടിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ലെമൺ ടീ. കട്ടൻചായയിൽ ചെറുനാരങ്ങാ ചേർത്തുണ്ടാക്കുന്ന ലെമൺ ടീയ്ക്ക് ഗുണങ്ങൾ ഏറെയുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ സ്ത്രീകൾ ഒരു ദിവസം കുറഞ്ഞത് 2.5 ലിറ്റർ വെള്ളവും പുരുഷന്മാർ ഒരു ദിവസം കുറഞ്ഞത് 3.5 ലിറ്റർ വെള്ളവുമെങ്കിലും കുടിക്കണം എന്നാണ്. ഭക്ഷണത്തിൽ നിന്നുള്ള ജലാംശം, ചായ, കോഫി, ജ്യൂസുകൾ മുതലായവ ഇതിൽ ഉൾപ്പെടുന്നു. ലെമൺ ടീയിൽ ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഫോളേറ്റ് സ്, ല്യൂട്ടിൻ, ഇരുമ്പ് എന്നിവയുടെ മികച്ച സ്രോതസ്സാണ് നാരങ്ങ. കൂടാതെ സിട്രിക് ആസിഡ്, ഫ് ലേവനോയ്ഡുകൾ, മഗ് നീഷ്യം, ടാന്നിൻസ്, ചെമ്പ് എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്. ചെറുനാരങ്ങയിലെ ആന്റി ഓക് സിഡന്റുകൾ ആരോഗ്യത്തിനും ചർമ്മത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ ലെമൺ ടീ മികച്ച ഗുണം നൽകുന്നു. ലെമൺ ടീയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ലെമൺ ടീ. കൊഴുപ്പിനെ ഇല്ലാതാക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. അതിനാൽ പതിവായി വെറുംവയറ്റിൽ ലമൺ ടീ കുടിക്കുന്നത് ശരീരഭാരം കുറക്കാൻ വളരെ നല്ലതാണ്.
- ദഹനത്തിനും ലെമൺ ടീ മികച്ചതാണ്. ഓക്കാനം, ഛർദ്ദി എന്നിവ മാറ്റാനും ഇത് സഹായിക്കും. ദഹനക്കേട്, മറ്റ് ദഹനനാളത്തിന്റെ പ്രശ് നങ്ങൾ എന്നിവ മാറ്റാനും ലെമൺ ടീ മികച്ചതാണ്.
- ടോക്സിനെ പുറന്തള്ളാൻ സഹായിക്കുന്ന ഒന്നാണ് ലെമൺ ടീ. ഇത് ശരീരത്തിനകത്തുള്ള വിഷാംശമെല്ലാം പുറന്തള്ളുന്നു. ടോക്സിൻ ശരീരത്തിൽ ഉണ്ടെങ്കിൽ അത് പല തരത്തിലുള്ള രോഗങ്ങൾക്കും ഇൻഫെക്ഷനും കാരണമാകുന്നു. എന്നാൽ ഈ ലെമൺ ടീ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകുന്നതിനും യുവത്വം നിലനിർത്തുന്നതിനും സഹായിക്കുന്നു.
- പതിവായി ലെമൺ ടീ കുടിക്കുന്നതിന്റെ ഫലമായി ശിരോചർമ്മത്തിന് ആവശ്യമായ ധാതുക്കളും, വിറ്റാമിനുകളും ലഭിക്കുന്നു. ഇത് മുടികൊഴിച്ചിൽ താരൻ എന്നിവ തടയാൻ സഹായിക്കുന്നു.
- ധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയുന്ന ഫ് ലേവനോയ്ഡുകൾ നാരങ്ങ ചായയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഹൃദ്രോഗത്തെ ചെറുക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ് ലെമൺ ടീ. ഇതിൽ ആന്റി ബാക്ടീരിയ, ആന്റി വൈറൽ ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ അണുബാധകളും ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നു.
- അസിഡിറ്റി പ്രശ് നമുള്ളവർക്കും ലെമൺ ടീ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
- പൊട്ടാസ്യം, മഗ് നീഷ്യം, സിങ്ക്, കോപ്പർ തുടങ്ങിയ ആന്റി ഓക് സിഡന്റുകൾ അടങ്ങിയ ലെമൺ ടീ സ് ട്രെസ് കുറയ്ക്കാനും സഹായിക്കും.
- ഇൻസുലിൻ പ്രവർത്തനം കൃത്യമായി നടക്കാനും ലെമൺ ടീ നല്ലതാണ്. ഇത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും.
- തലച്ചോറിന്റെ ആരോഗ്യത്തിനും ലെമൺ ടീ നല്ലതാണ്. ഇത് നാഡികളെ സ്വാധീനിയ്ക്കുന്നതു കൊണ്ടുതന്നെ ബുദ്ധി വർദ്ധിപ്പിയ്ക്കാൻ നല്ലതാണ്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
പ്രകൃതിദത്ത മാർഗങ്ങളിലൂടെ കഴുത്തിലെ കറുത്ത നിറം എങ്ങനെ മാറ്റാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.