- Trending Now:
നമ്മുടെ രാജ്യം വികസിക്കണമെങ്കിൽ സ്ത്രീകളുടെ വിഭവ ശേഷി വളരെയധികം ഉയർത്തേണ്ടിയിരിക്കുന്നു. ഇന്ന് നമ്മുടെ നാട്ടിലെ ഭൂരിഭാഗം സ്ത്രീകളും അടുക്കളയിൽ ഒതുങ്ങിക്കൂടുന്നവരാണ്. വീട്ടിൽ ഭക്ഷണമുണ്ടാക്കി, മക്കേെളനാക്കി, ടിവി സീരിയലുകൾ കണ്ട് സമയം കളയുന്നവരാണ് നമ്മുടെ നാട്ടിലെ സ്ത്രീകൾ. സ്ത്രീകൾ ഇങ്ങനെ സമയം കളയേണ്ടവരാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ സാമ്പത്തികമായി മുന്നേറുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാര്യം സ്ത്രീകളാണ്. അവർ അവിടെ എല്ലാ മേഖലകളിലും പുരുഷന്മാരോടൊപ്പം തന്നെ നിൽക്കുന്നു. അല്ലെങ്കിൽ പുരുഷന്മാർക്ക് മുന്നേ നിൽക്കുന്ന ആൾക്കാരാണ്. അവിടെ അവർ പുരുഷന്മാരുടെ വസ്ത്രത്തെയും രീതികളെ പകർത്തുന്നവരല്ല. അവരുടെ കഴിവ് പ്രകടിപ്പിച്ചുകൊണ്ട് സാമ്പത്തിക സ്വാതന്ത്ര്യം നേടി, അത് അവരുടെ രാജ്യപുരോഗതിക്ക് കാരണമാകുന്നു. എന്തുകൊണ്ട് സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് വരണമെന്ന് നോക്കിയാൽ, നമ്മുടെ രാജ്യത്ത് ഇന്നും നിരവധി സ്ത്രീകൾ പട്ടിണിയിലാണ്. 30 ശതമാനത്തിന് പുറത്ത് സ്ത്രീകൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്. 50 ശതമാനം സ്ത്രീകൾ അവരുടെ കഴിവ് കൊണ്ടാണ് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇന്ത്യൻ രീതി അനുസരിച്ച് ഭർത്താവിനേക്കാൾ വളരെ പ്രായം കുറവാണ് സ്ത്രീകൾക്ക്. അതുകൊണ്ടുതന്നെ ഭർത്താവ് മരിച്ചു കഴിഞ്ഞാൽ നിരവധി കാലങ്ങൾ സ്ത്രീകൾക്ക് തനിയെ ജീവിക്കേണ്ടിവരുന്നു. ഇങ്ങനെ ഒരു അവസ്ഥയിൽ മക്കളുടെയും മറ്റുള്ളവരുടെ ആശ്രയത്തിലാണ് ഇവർക്ക് ജീവിക്കേണ്ടി വരുന്നത്. വിവാഹമോചനം നേടിക്കഴിഞ്ഞാൽ സ്ത്രീകളുടെ ജീവിത നിലവാരം വളരെ താഴോട്ട് പോകുന്നതായി കാണുന്നു. നേരത്തെ പറഞ്ഞ പോലെ ഭൂരിഭാഗം സ്ത്രീകളും അവരുടെ ജീവിത കാലഘട്ടത്തിൽ കുടുംബത്തിന്റെ ഉത്തരവാദിത്വം ഒറ്റയ്ക്ക് ഏറ്റെടുക്കുന്നു. അതുകൊണ്ട് സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുത്തേ പറ്റൂ. ഇതിനുവേണ്ടി സ്ത്രീകൾ എന്തൊക്കെ തയ്യാറെടുപ്പുകൾ എടുക്കണം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.
കുറഞ്ഞ വിദ്യാഭ്യാസമോ, ഉയർന്ന വിദ്യാഭ്യാസമോയുള്ള ആളാകട്ടെ നിങ്ങളും സ്വന്തമായി ഒരു ജോലി കണ്ടെത്തണം. അത് ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അത്യാവശ്യമാണ്. എന്താണ് നിങ്ങളുടെ കഴിവ് അത് അനുസരിച്ച് മാസ വരുമാനം കിട്ടുന്ന ഒരു ജോലി നിങ്ങൾക്കുണ്ടാകണം.
എനിക്ക് എന്തോ കുറവുണ്ട് നമ്മൾ രണ്ടാംതരമാണെന്ന് ചിന്തിച്ചിരിക്കുന്ന സ്ത്രീകളാണ് അധികവും. എന്നാൽ സാമ്പത്തിക കാര്യങ്ങൾ ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നത് പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് എന്ന് പഠനങ്ങൾ പറയുന്നു. ഒറ്റയ്ക്ക് ഒരു സ്ഥാപനം മുന്നോട്ടു കൊണ്ടു പോകുന്ന, സ്റ്റാഫുകളെ നയിക്കുന്ന നിരവധി സ്ത്രീകളുണ്ട്. അങ്ങനെ നിങ്ങൾ സാമ്പത്തിക സ്വാതന്ത്ര്യം നേടിക്കഴിഞ്ഞാൽ നിങ്ങളുടെ ആത്മാഭിമാനം ഉയർന്നു തന്നെ നിൽക്കും.
വീട്ടിലിരുന്ന് കൊണ്ട് തന്നെ നിക്ഷേപങ്ങളിൽ നമുക്ക് പണം ഇടാവുന്നതാണ്. നിങ്ങൾ ജോലിയുള്ളവരോ ഇല്ലാത്തരോ എന്തും ആയിക്കോട്ടെ നിക്ഷേപങ്ങളിൽ ഭാഗമാകാൻ ശ്രദ്ധിക്കണം.
എപ്പോഴും കുടുംബത്തിനും, മക്കൾക്കും വേണ്ടി മാത്രം പണം സമ്പാദിക്കാതെ നിങ്ങൾക്ക് വേണ്ടിയും സമ്പാദിക്കണം. സ്വന്തമായി എന്തെങ്കിലും ആവശ്യം വന്നാൽ ഉദാഹരണത്തിന് നിങ്ങളുടെ രക്ഷകർത്താക്കളെ സഹായിക്കേണ്ടി വന്നാൽ മറ്റാരുടെയും ആശ്രയം ഇല്ലാതെ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയണം. അതിനുതകുന്ന പണം എപ്പോഴും കരുതണം. പോസ്റ്റ് ഓഫീസ് ആർ.ഡി പോലെയുള്ള പദ്ധതികളിൽ ഭാഗമാകണം. തുച്ഛമായ ഒരു എമൗണ്ട് ആണ് നിങ്ങൾക്ക് ശബളമായി കിട്ടുന്നതെങ്കിലും അതിന്റെ ഒരു ഭാഗം ഇങ്ങനെയുള്ള നിക്ഷേപങ്ങൾക്കായി മാറ്റിവയ്ക്കണം.
പുരുഷന്മാരെക്കാൾ ശാരീരിക ബലം കുറഞ്ഞവരാണ് സ്ത്രീകൾ. ഏറ്റവും കൂടുതൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളാണ്. ഒന്നോ, രണ്ടോ പ്രസവം കഴിയുമ്പോഴോ, അല്ലെങ്കിൽ ജോലിയുടെ കാഠിന്യം, യാത്ര ബുദ്ധിമുട്ടുകൾ എന്നിവ കൊണ്ടോ, സ്ത്രീകൾക്ക് നിരവധി ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ട് ഹെൽത്ത് ഇൻഷുറൻസ് എടുക്കണം. ഇത് ഉണ്ടെങ്കിൽ നമുക്ക് ആരുടെയും സഹായം കൂടാതെ മുന്നോട്ടു പോകാൻ സാധിക്കും.
വിചാരിച്ചാൽ നടക്കാത്തതായിഒന്നുമില്ല. അതുകൊണ്ട് സ്ത്രീകൾ ഒറ്റയ്ക്ക് അല്ലെങ്കിൽ ഒരു ടീം ആയോ ബിസിനസിലേക്ക് ഇറങ്ങാൻ മടിക്കരുത്. കാരണം ഏറ്റവും ഭംഗിയായി ബിസിനസ് നടത്താനും എല്ലാവരെയും ഒത്തുചേർത്ത് കൊണ്ടുപോകാനും കഴിവുള്ളത് സ്ത്രീകൾക്കാണ്. വലുതാകട്ടെ ചെറുതാകട്ടെ ഒരു സംരംഭകത്തിലേക്ക് മുന്നിട്ടിറങ്ങാനുള്ള കരുത്ത് സ്ത്രീകൾ ആർജിക്കണം.
മേൽപ്പറഞ്ഞ ഈ കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് വരാൻ സ്ത്രീകൾ തയ്യാറാവണം. നിങ്ങളുടെ മാനവ ശേഷി സീരിയൽ കണ്ടു നിങ്ങളുടെ മക്കൾക്ക് വേണ്ടിയോ, കുടുംബത്തിന് വേണ്ടിയോ, ഭർത്താവിന് വേണ്ടിയോ ജീവിച്ചു പാഴാക്കാൻ ഉള്ളതല്ല. പുരുഷന്മാരെക്കാളും ജോലിയോടൊപ്പം കുടുംബത്തെയും ഒത്തു കൊണ്ടു പോകാൻ കഴിവുള്ളവരാണ് സ്ത്രീകൾ. അതുകൊണ്ട് നിങ്ങളുടെ ശക്തി മനസ്സിലാക്കി മാനസിക ബലം മനസ്സിലാക്കി എല്ലാം സ്ത്രീകളും മുന്നോട്ടു വരണം. മക്കൾക്കുവേണ്ടി, കുടുംബത്തിനു വേണ്ടിയാണ് ജീവിച്ചത് എന്ന് പറഞ്ഞാൽ, ഒരു സമയം അവർ തിരികെ ചോദിക്കും ഞങ്ങൾ പറഞ്ഞോ ഞങ്ങൾക്ക് വേണ്ടി ജീവിക്കണമെന്ന്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.