- Trending Now:
നിങ്ങള്‍ക്ക് നിങ്ങളുടെ സേവിങ്‌സ് അക്കൗണ്ടില്‍ വളരെ എളുപ്പത്തില്‍ പണം നിക്ഷേപിക്കുവാനും, അതില്‍ നിന്ന് പണം പിന്‍വലിക്കുവാനും സാധിക്കും
ഒരു വ്യക്തി തന്റെ സാമ്പത്തിക ജീവിതം ആരംഭിക്കുമ്പോള്‍ കൂടെയുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ഉല്‍പന്നമാണ് ഒരു സേവിങ്‌സ് ബാങ്ക് അക്കൗണ്ട്. ഇത് നിങ്ങളുടെ പണം സുരക്ഷിതമായി വെയ്ക്കാന്‍ സഹായിക്കുകയും, മോശമല്ലാത്ത ഒരു പലിശ നല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ സേവിങ്‌സ് അക്കൗണ്ടില്‍ വളരെ എളുപ്പത്തില്‍ പണം നിക്ഷേപിക്കുവാനും, അതില്‍ നിന്ന് പണം പിന്‍വലിക്കുവാനും സാധിക്കും. നിങ്ങളുടെ പണം എപ്പോഴൊക്കെ ആവശ്യമുണ്ടോ അപ്പോഴൊക്കെ പിന്‍വലിക്കാന്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് സൗകര്യം നല്‍കുന്നു. അതിനാല്‍ത്തന്നെ ഇത്തരം അക്കൗണ്ടുകളെ എമര്‍ജന്‍സി ഫണ്ടുകളായി കാണാവുന്നതാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നിക്ഷേപത്തിനു വേണ്ടിയുള്ള ഒരു ഇടമായി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളെ കാണരുതെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അതിനാല്‍ത്തന്നെ അധികമായുള്ള ഫണ്ട് ഇതില്‍ സൂക്ഷിക്കാനാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. നിങ്ങളുടെ ഹ്രസ്വ കാല ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി മാത്രം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളെ ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.
ഒരു സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ നിര്‍ബന്ധമായും പരിശോധിച്ചിരിക്കണം. പലിശ നിരക്ക്, മിനിമം, മാക്‌സിമം ബാലന്‍സ്, സീറോ ബാലന്‍സ് പിഴകളെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ പരിശോധിക്കാം. ചെക്ക് ബുക്ക്, എടിഎം പണം പിന്‍വലിക്കല്‍, പണം നിക്ഷേപിക്കല്‍ മുതലായ സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ സംബന്ധിച്ച വിവരങ്ങളും അറിഞ്ഞു വെയ്ക്കാം. മുതിര്‍ന്ന പൗരന്‍മാര്‍ തങ്ങളുടെ പണം സ്ഥിരനിക്ഷേപമായി സൂക്ഷിച്ചാല്‍ കൂടുതല്‍ പലിശ ലഭിക്കുമെന്ന ഗുണമുണ്ട്.
ഒരു സേവിങ്‌സ് അക്കൗണ്ടുള്ളതിന്റെ മെച്ചങ്ങള്‍ താഴെ പറയുന്നവയാണ്.
അധികമായുള്ള ഫണ്ട് സൂക്ഷിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം ഒരു സേവിങ്‌സ് ബാങ്ക് അക്കൗണ്ടാണ്.
നിങ്ങളുടെ സേവിങ്‌സ് അക്കൗണ്ടിലുള്ള ബാലന്‍സിന് നിങ്ങള്‍ക്ക് പലിശ ലഭിക്കുന്നു.
പലിശ നിരക്ക് ഒരു വര്‍ഷം 3% മുതല്‍ 6.50 ശതമാനം വരെയാകാം. ബാങ്കുകള്‍ക്കനുസരിച്ചും, അക്കൗണ്ടിന്റെ സ്വഭാവം അനുസരിച്ചും ഇത് വ്യത്യാസപ്പെടും.
നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയിലെങ്ങുമുള്ള എടിഎം ഉപയോഗിക്കാം.
ഇന്റര്‍നെറ്റ് ബാങ്കിങ്-മൊബൈല്‍ ബാങ്കിങ് സൗകര്യം
ബാങ്ക് ലോക്കര്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ ലഭ്യമാവുന്ന ഡിസ്‌കൗണ്ട്.
ചില ബാങ്കുകള്‍ ഇന്‍ഷുറന്‍സ് കവര്‍ ഓഫര്‍ ചെയ്യുന്നു. പേഴസണല്‍ ആക്‌സിഡന്റ്, ഡെത്ത് കവറുകള്‍ ഇതില്‍ ഉള്‍പ്പെടാറുണ്ട്.
പൊതു മേഖലാ, സ്വകാര്യ ബാങ്കുകളിലും, സഹകരണ ബാങ്കുകളിലും, പോസ്റ്റ് ഓഫീസുകളിലും സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാം.
സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് ബാങ്കുകളുടെ വെബ്‌സൈറ്റില്‍ നിന്നും അറിയാന്‍ സാധിക്കും.
പുതിയ ബാങ്കിങ് നിയന്ത്രണങ്ങളെക്കുറിച്ചും, ആനുകൂല്യങ്ങളെക്കുറിച്ചും അവബോധമുണ്ടായിരിക്കുന്നതും ഉപകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.