- Trending Now:
നൈപുണ്യ പരിശീലനങ്ങൾ നൽകുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കായി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്, പാലക്കാട് ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാതല വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. നൈപുണ്യ വികസനത്തിനുള്ള അവസരം നൽകി വിവിധ വ്യാവസായിക മേഖലകളിൽ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് തൊഴിലന്വേഷകരെ പ്രാപ്തമാക്കുകയാണ് വർക്ഷോപ്പിന്റെ ലക്ഷ്യം.
ജനുവരി 16 ന് രാവിലെ 9.30 ന് പാലക്കാട് റോബിൻസൺ റോഡിലെ സൂര്യരശ്മി കൺവെൻഷൻ സെന്ററിൽ നടക്കുന്ന വർക്ഷോപ്പ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ പൊതു സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങഴൾക്കും ഈ പരിപാടിയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547763784.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.