- Trending Now:
ജില്ലയിലെ വൈവിധ്യങ്ങളായ നിക്ഷേപ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും നവീന ആശയങ്ങൾ മികവുറ്റ സംരംഭങ്ങളാക്കി മാറ്റുന്നതിനുമുളള സാധ്യതകൾ വിലയിരുത്തുന്നതിനുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 19 ന് മട്ടന്നൂർ ഹോട്ടൽ സ്കൈ പാർക്കിൽ കണ്ണൂർ ജില്ലാതല നിക്ഷേപക സംഗമം നടത്തുന്നു. നിക്ഷേപക സംഗമം നിയമ-വ്യവസായ-കയർ-വകുപ്പു മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷത വഹിക്കും. സ്പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യപ്രഭാഷണം നടത്തും. എ ബി സി ഗ്രൂപ്പ് ഫൗണ്ടർ ആന്റ് മാനേജിംഗ് ഡയരക്ടർ മുഹമ്മദ് മദനി വിശിഷ്ടാതിഥിയായിരിക്കും. ജില്ലയിലെ എം എൽ എ-മാർ, വ്യവസായ സംഘടനകളുടെ പ്രതിനിധികൾ മറ്റു വ്യവസായ പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ചെറുകിട സംരംഭക മേഖലയിൽ ജില്ലയിൽ ഏകദേശം 1000 കോടിരൂപയുടെ നിക്ഷേപമാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.