Sections

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം അടുത്താഴ്ച ആരംഭിക്കുന്നു 

Friday, Aug 19, 2022
Reported By admin
free onam kit

റേഷന്‍ കാര്‍ഡ് ഉടമകള്‍ അതാത് റേഷന്‍ കടയില്‍ നിന്നുതന്നെ കിറ്റുകള്‍ വാങ്ങാന്‍ ശ്രമിക്കണം

 

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിക്കുന്നു. ആഗസ്റ്റ് 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും കിറ്റ് വിതരണം ചെയ്യുക. 25,26, 27 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും 29,30,31 തീയതികളില്‍ നീല കാര്‍ഡുള്ളവര്‍ക്കും ഓണക്കിറ്റ് നല്‍കും. സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ വെള്ളകാര്‍ഡ് ഉടമകള്‍ക്ക് കിറ്റുകള്‍ നല്‍കും. ഓണക്കിറ്റ് വിതരണോദ്ഘാടനം 22ന് വൈകീട്ട് തിരുവനന്തപുരത്ത് നടക്കും.

നിശ്ചിത തീയതികളില്‍ ഓണക്കിറ്റ് വാങ്ങാത്തവര്‍ക്ക് സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ വാങ്ങാന്‍ അവസരമുണ്ടായിരിക്കും. അതിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടാവില്ല. റേഷന്‍ കാര്‍ഡ് ഉടമകള്‍ അതാത് റേഷന്‍ കടയില്‍ നിന്നുതന്നെ കിറ്റുകള്‍ വാങ്ങാന്‍ ശ്രമിക്കണം. സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണയുടെ വിതരണം പ്രത്യേകമായിട്ടാകും. ചിപ്സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കരാര്‍ പ്രകാരം കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്നത്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.