- Trending Now:
ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിനുമാണ് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്നത്
പി എം എം എസ് വൈ പദ്ധതി വിഭാവന ചെയ്തു പൂർത്തിയാക്കിയ അഞ്ച് ആഴക്കടൽ മത്സ്യ ബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം മെയ് നാലിന് വൈകിട്ട് മൂന്നിന് നീണ്ടകരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര ഫിഷറീസ്, മൃഗപരിപാലന വകുപ്പ് മന്ത്രി പർഷോത്തം രുപാല യാനങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് കൈമാറും. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും.
കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള കാരണങ്ങളാൽ സമുദ്ര മത്സ്യ സമ്പത്തിലുണ്ടായ ശോഷണത്തിന്റെ പശ്ചാത്തലത്തിൽ പരമ്പരാഗത മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന തൊഴിലാളികളെ സഹായിക്കുന്നതിനും ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിനുമാണ് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്നത്. ആഴക്കടൽ മത്സ്യബന്ധന യാനങ്ങളുടെ നിർമാണം പൂർത്തിയാക്കിയത് കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ കീഴിൽ മാൽപെ യാർഡാണ്.
ഫിഷറീസ് മന്ത്രി സജി ചെറിയാൻ, മൃഗസംരക്ഷണമന്ത്രി ജെ ചിഞ്ചുറാണി, എൻ കെ പ്രേമചന്ദ്രൻ എം പി, സുജിത്ത് വിജയൻ പിള്ള എം എൽ എ, എം മുകേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, മേയർ പ്രസന്ന ഏണസ്റ്റ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിൽ, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആർ രജിത്ത്, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.