Sections

നെസ്ലെയുടെ സഹകരണത്തോടെ 1000ത്തില്‍ പരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം

Monday, Sep 26, 2022
Reported By MANU KILIMANOOR

കമ്പനികളുടെ പെതുനന്മാ ഫണ്ട് വിഹിതം കൂടുതല്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി നല്‍കുമെന്ന് ജോസ് കെ മാണി

വന്‍കിട കമ്പനികളുടെ പെതുനന്മാ ഫണ്ട് (സി.എസ്.ആര്‍) വിഹിതം കൂടുതല്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിക്കുവാന്‍ നിര്‍ദേശം നല്‍കുമെന്ന് കമ്പനി കാര്യങ്ങളുടെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് സമിതി അംഗം കൂടിയായ ജോസ് കെ മാണി എം പി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായി കമ്പനി സി.എസ്.ആര്‍ ഫണ്ടു വിനിയോഗം ലഭ്യമാക്കുവാന്‍ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നെസ്ലെയുടെ സഹകരണത്തോടെ ജെ.സി. ഐയും, കെ.എം.മാണി ഫൗണ്ടേഷനും ചേര്‍ന്ന് മേലുകാവ് മുന്നിലവ്, തലനാട് പഞ്ചായത്തുകളിലെ പ്രകൃതി ദുരന്തത്തില്‍ ഉള്‍പ്പെട്ട 1000 ല്‍ പരം കുടുംബങ്ങള്‍ക്ക് നല്‍കിയ ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കുക ആയിരുന്നു അദ്ദേഹം.നെസലേ ഇന്‍ഡ്യയുടെ സഹകരണത്തോടെ ജെ.സി.ഐ, കെ.എം മാണി ഫൗണ്ടേഷനും ചേര്‍ന്ന് മേലുകാവ്, മൂന്നിലവ്, തലനാട് പഞ്ചായത്തുകളില്‍ നടത്തിയ ഭക്ഷ്യ കിറ്റ് വിതരണം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു.

തോമസ് ചാഴികാടന്‍ എംപിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, പ്രഫ. ലോപ്പസ് മാത്യു, നെസ്ലെ ഇന്ത്യ റിജണല്‍ മാനേജര്‍ ജോയി സ്‌കറിയ, ജെ.സി.ഐ സോണല്‍ പ്രസിഡണ്ട് ബിനു ജോര്‍ജ് ,അഡ്വ. ബിജു ഇളം തുരുത്തിയില്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ സ്ഥലങ്ങളില്‍ നടന്ന ഭക്ഷ്യകിറ്റ് വിതരണത്തിന് ടിറ്റോതെക്കേല്‍, മനേഷ് കല്ലറക്കല്‍, സണ്ണി വടക്കേമുളഞ്ഞനാല്‍, ജെറ്റോ ജോസഫ്, ടൈറ്റസ് പുന്ന പ്ലാക്കന്‍ അജിത് പെമ്പളകുന്നേല്‍, ജോയി അമ്മിയാനിക്കല്‍ സലീം യാക്കിരി ജോണി ആലാനി ബിജു മഴുവഞ്ചേരിയില്‍ എന്നിവര്‍ നേത്യത്വം നല്‍കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.