- Trending Now:
തൃത്താല മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന 'എൻലൈറ്റ് തൃത്താല' പദ്ധതിയുടെ ഭാഗമായി അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുന്നതിനായി നാളെ (ജനുവരി 17 ന്) രാവിലെ 9.30 മുതൽ പടിഞ്ഞാറങ്ങാടി മാക്സ് പ്ലസ് റീജൻസിയിൽ 'ദിശ' തൊഴിൽ മേള സംഘടിപ്പിക്കുന്നു.
കേരള നോളജ് ഇക്കണോമി മിഷന്റെയും പാലക്കാട് ജില്ലാ കുടുംബശ്രീ മിഷന്റെയും കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ പത്തോളം മികച്ച കമ്പനികളിലെ ആയിരത്തിലധികം ഒഴിവുകളിലേക്ക് റിക്രൂട്മെന്റ് നടത്തുന്നു.തദ്ദേശസ്വയം ഭരണ - എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം. ബി രാജേഷിന്റെ നേതൃത്വത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് എൻലൈറ്റ്.
എസ്.എസ്.എൽ.സി /പ്ലസ്ടു,/ഡിപ്ലോമ / ഐടിഐ അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം.താത് പര്യമുള്ള ഉദ്യോഗാർത്ഥികൾ https://knowledgemission.kerala.gov.in/ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ കുറഞ്ഞത് മൂന്ന് കോപ്പി ബയോ ഡാറ്റ / സി വി / റെസ്യൂമെ കൊണ്ടുവരേണ്ടതാണ്. ഉച്ചക്ക് 12.30 വരെ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും. ഫോൺ :9778785765, 8943430653.
തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.