- Trending Now:
ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, മാവേലിക്കര ബിഷപ്പ് മൂർ കോളേജ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദിശ 2023 തൊഴിൽ മേള എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മേളയിൽ 23 കമ്പനികളും 538 ഉദ്യോഗാർത്ഥികളും പങ്കെടുത്തു. 168 പേരെ തിരഞ്ഞെടുത്തു. 244 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി.
തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല ടീച്ചർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുനിൽ വെട്ടിയാർ, വളളിക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ബിജി പ്രസാദ്, വാർഡ്അംഗം സിന്ധു ബിനു, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ(ഇൻചാർജ്) മഞ്ജു വി നായർ, ബിഷപ്പ് മൂർ കോളേജ് പ്രിൻസിപ്പൽ ഡോ.രഞ്ജിത് മാത്യൂ എബ്രഹാം, മാവേലിക്കര ടൗൺ എംപ്ലോയ്മെൻറ് ഓഫീസർ സീലിയ, ജില്ലാ എംപ്ലോയ്മെന്റ് വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ അമ്പിളി പി.ആർ, ബിഷപ്പ് മൂർ കോളേജ് കരിയർ ഗൈഡൻസ് പ്ലേസ്മെന്റ് ഓഫീസർ രാഹുൽ ജേക്കബ് കുരുവിള എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.