- Trending Now:
ആലപ്പുഴ: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 19-ന് കായംകുളം കട്ടച്ചിറ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 'ദിശ 2023' തൊഴിൽ മേള നടത്തുന്നു. 20 പ്രമുഖ സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമ/ബിരുദം/ ബിരുദാനന്തര ബിരുദം യോഗ്യതയും 35 വയസിൽ താഴെ പ്രായവുമുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരേ പോലെ അവസരം ഉണ്ടാകും.
താത്പര്യമുള്ളവർ ബയോഡാറ്റയുടെ അഞ്ച് പകർപ്പ്, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം രാവിലെ 9ന് കോളേജിൽ എത്തണം. ഫോൺ: 0477-2230624, 8304057735.
തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.