ഒരാളെ അനുകരിച്ചു മറ്റൊരാളായി മാറുന്നതിനു പകരം സ്വന്തം സത്വം കണ്ടെത്തി താൻ താനായി തന്നെ ജീവിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ജീവിതം. പല ആളുകളും മറ്റുള്ളവരെ പോലെ ആകാൻ അനുകരിക്കുന്നവരാണ്. അവസാനം അതിലൊരു സംതൃപ്തി കാണാൻ കഴിയാതെ പിന്നീട് പല വിഷമതകളും അനുഭവിക്കേണ്ടതായി വരും. മറ്റൊരാളിനെ കണ്ടുകൊണ്ട് അതുപോലെ ജീവിക്കാൻ ശ്രമിക്കുന്നത് ജീവിതത്തിന് ഏറ്റവും അബദ്ധകരമായ കാര്യമാണ്. മറ്റൊരാൾ ഡ്രസ്സ് ചെയ്യുന്നതുപോലെ ചെയ്യാൻ ശ്രമിക്കുക, അവരുടെ കുട്ടികളെ പഠിപ്പിക്കുന്ന പോലെ തന്റെ മക്കളെ പഠിപ്പിക്കാൻ ശ്രമിക്കുക, അവർ വാങ്ങുന്നതുപോലെ കാർ വാങ്ങുക, ഇതൊക്കെ വലിയ അബദ്ധങ്ങളിലേക്ക് പിന്നീട് നിങ്ങളെക്കൊണ്ട് എത്തിക്കും. പലപ്പോഴും ഇത് തിരിച്ചറിയാൻ കഴിയാതെ പിന്നീട് ദുഃഖിക്കുന്ന നിരവധി ആളുകളെ നമുക്ക് ചുറ്റും കാണാൻ സാധിക്കും. നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് എങ്ങനെ സ്വയം തിരിച്ചറിയാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.ഏറ്റവും വലിയ ഒരു സമസ്യയാണ് എന്താണ് നിങ്ങളുടെ ജീവിതലക്ഷ്യം എന്ന് കണ്ടെത്തുക.
- ഇതിൽ ആദ്യം ചെയ്യേണ്ടത് എന്താണ് നിങ്ങളുടെ കഴിവ് എന്ന് കണ്ടെത്തുകയാണ്. മറ്റുള്ളവരെ പോലെ ജീവിക്കുക എന്നുള്ളതല്ല നിങ്ങളുടെ ലക്ഷ്യം, നിങ്ങളുടെ കഴിവ് എന്നിവ എന്താണെന്ന് തിരിച്ചറിഞ്ഞ് അതിലൂടെ നിങ്ങൾക്ക് എന്ത് നേടാൻ സാധിക്കും എന്ന് തിരിച്ചറിയുകയാണ്. നിങ്ങൾക്ക് ഒരിക്കലും കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ലക്ഷ്യം വയ്ക്കുന്നതിൽ കാര്യമില്ല. അതുകൊണ്ട് ആദ്യം തിരിച്ചറിയേണ്ടത് നിങ്ങളുടെ കഴിവ് എന്താണ് എന്നുള്ളതാണ്. ഇത് വളരെ കുട്ടിക്കാലത്ത് തന്നെ ആരംഭിക്കേണ്ട ഒരു കാര്യമാണ്. ഉദാഹരണമായി പാട്ടുപാടാൻ കഴിവുള്ള ഒരാൾ പടം വരയ്ക്കണം എന്ന് ആഗ്രഹിച്ചിട്ട് കാര്യമില്ല. തന്റെ കഴിവ് എന്താണെന്ന് കണ്ടെത്തി, അതിൽ കൂടുതൽ സമർത്ഥൻ ആവുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
- കഴിവ് കണ്ടെത്തുന്നതിന് വേണ്ടി നിങ്ങൾ ആദ്യം സ്വയം നിരീക്ഷിക്കുക. എന്താണ് തന്റെ പ്രത്യേകത താൻ എന്ത് ചെയ്യുമ്പോഴാണ് കൂടുതൽ സന്തോഷവാനാകുന്നത്, എന്ത് ചെയ്യുമ്പോഴാണ് ക്ഷീണം തോന്നാതെ അത് മുഴുപ്പിക്കാൻ സാധിക്കുന്നത് അതായിരിക്കും നിങ്ങളുടെ കഴിവ്.
- കഴിവും,ലക്ഷ്യവും ചേർത്ത് അതിനുവേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുക. ലക്ഷ്യം നേടുക പെട്ടെന്ന് സാധിക്കുന്ന കാര്യമല്ല. സമയബന്ധിതമായാണ് ഓരോ കാര്യങ്ങളും ചെയ്യേണ്ടത്.
- ജീവിതത്തിൽ വലിയ മാറ്റങ്ങൾ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്.അതിനുവേണ്ടി ഒരു വ്യക്തി മറ്റൊരാളായി മാറാൻ വേണ്ടി ശ്രമിക്കരുത്.അങ്ങനെ ചെയ്തതുകൊണ്ട് ചിലപ്പോൾ നിങ്ങൾക്ക് ഒരു മാറ്റം ഉണ്ടാകും എങ്കിലും മനസ്സിന് സമ്പൂർണ്ണമായ സംതൃപ്തി ഉണ്ടാകാൻ സാധ്യതയില്ല. തനിക്ക് അനുയോജ്യമായ കാര്യങ്ങൾ ഉറച്ചുനിൽക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ഉണ്ടാകുക.
- മറ്റൊരു പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സാമ്പത്തികപരമായ കാര്യങ്ങളും ഉണ്ടാകും. സാമ്പത്തിക നഷ്ടം ഉണ്ടായിക്കൊണ്ട് ഒരാൾക്ക് തന്റെ ലക്ഷ്യം തുടർച്ചയായി കൊണ്ടുപോകാൻ സാധിക്കില്ല. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കുടുംബ പ്രാരാബ്ധങ്ങൾക്കിടയിൽ സാമ്പത്തികം വളരെ പ്രധാനപ്പെട്ട ഘടകമാണ്. ലക്ഷ്യം നേടുന്നതിൽ ഒരു പ്രധാനപ്പെട്ട ഭാഗം സാമ്പത്തികം കൂടിയാണ്. സാമ്പത്തിക നേട്ടം തീർച്ചയായും ഉണ്ടാകണം. ഇത് രണ്ടും ഇല്ലാതെ ഒരു വ്യക്തിക്ക് മുൻപോട്ട് പോകുവാൻ ഒരിക്കലും സാധ്യമല്ല.
- ആരോഗ്യമുണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ ലക്ഷ്യം നേടാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യത്തിന് വളരെ പ്രാധാന്യം കൊടുക്കണം.
ഇങ്ങനെ സ്വയം നിങ്ങൾ നിങ്ങളായി തന്നെ ജീവിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഏതു വലിയ ലക്ഷ്യവും നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കും.
ജീവിത വിജയം നേടാൻ എപ്പോഴും പോസിറ്റീവ് ചിന്ത നിലനിർത്താനുള്ള മാർഗങ്ങൾ... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.