Sections

ഹാൻവീവിൽ ക്രിസ്മസ്സ് - പുതുവർഷം പ്രമാണിച്ച് എല്ലാ കൈത്തറി വസ്ത്രങ്ങൾക്കും 30 ശതമാനം വിലക്കിഴിവ്

Wednesday, Dec 20, 2023
Reported By Admin
Hanveev

എറണാകുളം ഹാൻവീവിൽ 30 ശതമാനം വിലക്കിഴിവ്

എറണാകുളം ഇയ്യാറ്റിൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹാൻവീവ് ഷോറൂമിൽ ക്രിസ്മസ്സ് - പുതുവർഷം പ്രമാണിച്ച് എല്ലാ കൈത്തറി വസ്ത്രങ്ങൾക്കും 30 ശതമാനം വില കിഴിവ് (20 ശതമാനം സർക്കാർ റിബേറ്റും, 10 ശതമാനം ഡിസ്ക്കൗണ്ടും) ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ, ബാങ്കുകൾ സ്ക്കൂൾ, ഇൻഷ്യൂറൻസ് കമ്പനികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ എന്നിവയിലെ ജീവനക്കാർക്ക് 20,000 രൂപയുടെ തുണിത്തരങ്ങൾ പലിശ രഹിത തവണ വ്യവസ്ഥയിൽ ലഭിക്കും.

തൃശ്ശൂർ കൈത്തറി വസ്ത്രങ്ങൾക്ക് വിലക്കിഴിവ്

ക്രിസ്തുമസ് പുതുവത്സരം പ്രമാണിച്ച് സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന്റെ തൃശ്ശൂർ പഴയനടക്കാവ് ഹാൻഡ് വീവ് ഷോറൂമിൽ ഡിസംബർ 20 മുതൽ 24 വരെ എല്ലാ കൈത്തറി തുണിത്തരങ്ങൾക്കും 20 ശതമാനം ഗവ. റിബേറ്റും 10 ശതമാനം ഡിസ്കൗണ്ടും കൂടി 30 ശതമാനം കിഴിവും ലഭിക്കും. ഡബിൾ മുണ്ടുകൾ, കാസർഗോഡ് സാരി, സാറ്റിൻ ഷീറ്റുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ എന്നിവ സർക്കാർ അർദ്ധ സർക്കാർ ബാങ്ക് ജീവനക്കാർക്ക് തവണ വ്യവസ്ഥയിൽ ലഭിക്കും. ഇതിനായുള്ള അപേക്ഷ ഫോം ഷോറൂമിൽ ലഭ്യമാകുമെന്ന് പഴയനടക്കാവ് ഹാൻഡ് വീവ് ഷോറൂം മാനേജർ അറിയിച്ചു.

പാലക്കാട് ഹാൻവീവിൽ റിബേറ്റ് ഇന്നുമുതൽ

ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് പാലക്കാട് ടൗൺ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ഷോറൂമിൽ (ഹാൻവീവ്) കൈത്തറി തുണിത്തരങ്ങൾക്ക് ഡിസംബർ 20 മുതൽ 24 വരെ റിബേറ്റ് ലഭിക്കും. 20 ശതമാനം സർക്കാർ റിബേറ്റും 10 ശതമാനം കിഴിവുമാണ് ലഭിക്കുക. മുണ്ടുകൾ, സെറ്റുമുണ്ടുകൾ, സെറ്റ് സാരികൾ, ത്രെഡ് വർക്ക് സാരികൾ, കോട്ടൺ സിൽക്ക് സാരികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ചുരിദാർ മെറ്റീരിയലുകൾ, ബെഡ്ഷീറ്റുകൾ, യൂണിഫോം തുണിത്തരങ്ങൾ, കോട്ടൺ ഷർട്ടുകൾ, ടർക്കി, തോർത്ത്, മുണ്ട് കൂടാതെ മറ്റു തുണിത്തരങ്ങളും ലഭിക്കും. സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും തവണ വ്യവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി 20,000 രൂപയുടെ തുണിത്തരങ്ങൾ കടം വാങ്ങാമെന്ന് ഷോറൂം ഇൻ-ചാർജ്ജ് അറിയിച്ചു. ക്രെഡിറ്റ് ഫോറങ്ങൾ ഷോറൂമിൽ ലഭിക്കും. ഫോൺ: 9747714773.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.