Sections

സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തുന്ന നിയമനങ്ങളിൽ അനുയോജ്യ തസ്തികകളിൽ 4% ഭിന്നശേഷി സംവരണം ഏർപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്ത് സർക്കാർ ഉത്തരവ്

Tuesday, Jun 13, 2023
Reported By Admin
Government Orders

സംസ്ഥാനത്തെ പബ്ലിക് സർവീസ് കമ്മീഷൻ മുഖേനെയുള്ള നിയമനത്തിന് വിടാത്ത തസ്തികകളിൽ എംപ്ലോയ്‌മെന്റ് വഴി നടത്തുന്ന എല്ലാ നിയമനങ്ങളിലും ഭിന്നശേഷിയുള്ളവർക്ക് 4% സംവരണം ഏർപ്പെടുത്തി സർക്കാർ മുൻപേ തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. തസ്തികകൾ കണ്ടെത്താനായി വിദഗ്ദ്ധ സമിതിയുടെ സഹായം ഉണ്ടാകണമെന്നും പ്രസ്തുത ഉത്തരവിൽ പറയുന്നുണ്ട്.

തസ്തികകൾ കണ്ടെത്തുവാനായി ചേർന്ന വിദഗ്ദ്ധ സമിതിയുടെ അഭിപ്രായപ്രകാരവും എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ ശുപാർശ അനുസരിച്ചുമാണ് സ.ഉ(അച്ചടി) നം.2/2023/ SJD എന്ന ഈ ഉത്തരവ് 09 - 06 - 2023 ന് പുറപ്പെടുവിച്ചിട്ടുള്ളത്. വിദഗ്ദ്ധ സമിതി നിലവിൽ ഭിന്നശേഷി നിയമനത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയ 654 തസ്തികകളിലും ഭാവിയിൽ ഇത്തരത്തിൽ ഉണ്ടായേക്കാവുന്ന തസ്തികകളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനത്തിൽ 4% സംവരണം ഏർപ്പെടുത്താൻ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.