- Trending Now:
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജും യോഗ അസോസിയേഷൻ ഓഫ് കേരളയും സഹകരിച്ച് നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങിന്റെ 2024 ജൂലൈ സെഷനിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂർത്തിയാക്കിയ പ്ലസ്ടു അഥവാ തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധിയില്ല. എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിൽ അഡ്മിഷൻ എടുത്താൽ മതി. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂൺ 30 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം നന്ദവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടും www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും. യോഗ അസോസിയേഷൻ ഓഫ് കേരള, ചെന്ത്രത്തിൽ വീട്, തിരൂർക്കാട് (ഫോൺ: 9846509735) ആണ് മലപ്പുറം ജില്ലയിലെ പഠന കേന്ദ്രം.
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം. യോഗ ദർശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. അപേക്ഷകർ 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായ പരിധിയില്ല. സർട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയവർക്ക് പ്ലസ്ടു യോഗ്യതയുള്ള പക്ഷം യോഗ ഡിപ്ലോമ ടീച്ചർ ട്രെയിനിങ് പ്രോഗ്രാം ലാറ്ററൽ എൻട്രി വഴി ആറു മാസത്തെ പഠനം കൊണ്ട് പൂർത്തിയാക്കാം. അപക്ഷ https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. ജൂൺ 30 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ , തിരുവനന്തപുരം -33 ഫോൺ നം. 04712325101, 8281114464 എന്ന വിലാസത്തിലും www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഇന്ത്യൻ അക്യുപങ്ചർ ആന്റ് ഹോളിസ്റ്റിക് അക്കാദമി, കോട്ടയ്ക്കൽ (ഫോൺ: 9207488881), സി.വി.എസ് ഹെൽത്ത് സെന്റർ, മഞ്ചേരി (ഫോൺ: 9447926599), ആദിദേവ ഹതയോഗ സെന്റർ വണ്ടൂർ (ഫോൺ: 8281767519), കൈവല്യ യോഗ അക്കാദമി അമ്പലത്തറ (ഫോൺ: 7012939253), പതഞ്ജലി യോഗ സെന്റർ നിലമ്പൂർ (ഫോൺ: 9946345234), കേരള ആയ്യുർവേദിക് സ്റ്റഡീസ് ആന്റ് റിസർച്ച് സൊസൈറ്റി മലപ്പുറം (ഫോൺ: 0483 2751874), ഗ്രാമോദയം യോഗ സെന്റർ പുലാമന്തോൾ (ഫോൺ: 9074504921), സ്പ്ലെൻഡിഡ് സ്പോർട്സ് യോഗ ആന്റ് മാർഷ്യൽ ആർട്സ് അക്കാദമി നിരപ്പറമ്പ് (ഫോൺ: 9526738838) എന്നിവയാണ് മലപ്പുറം ജില്ലയിലെ പഠന കേന്ദ്രങ്ങൾ.
തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.