Sections

ഇന്ത്യയിലെ ഏറ്റവും വലിയ ബിരിയാണി ബ്രാന്‍ഡ് എന്ന പദവി സ്വന്തമാക്കി ഡിണ്ടിഗല്‍ തലപ്പാക്കട്ടി

Thursday, Mar 24, 2022
Reported By Admin
Dindigul Thalappakatti Biriyani

2017 ന് ശേഷം സ്വിഗ്ഗിയില്‍ ഏറ്റവും അധികം ഓര്‍ഡര്‍ ലഭിച്ചത് ബിരിയാണിക്കാണ്

 

ഇന്ത്യയിലെ ഏറ്റവും വലിയ ബിരിയാണി ബ്രാന്‍ഡ് എന്ന പദവി ഡിണ്ടിഗല്‍ തലപ്പാക്കട്ടിയെ തേടിയെടുത്തിയിരിക്കുന്നു. രാജ്യത്തെ സംഘടിത ബിരിയാണി വ്യവസായത്തെ കുറിച്ച് ടെക്നൊപാക്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം ഉള്ളത്. ഇന്ത്യ കൂടാതെ അമേരിക്ക, യു എ ഇ, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും തലപ്പക്കട്ടി ബിരിയാണിക്ക് പ്രചാരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദശാബ്ദ കാലമായി ബിരിയാണി നമ്മുടെ ഇഷ്ട വിഭവമായി മാറിക്കഴിഞ്ഞു. 2017 ന് ശേഷം സ്വിഗ്ഗിയില്‍ ഏറ്റവും അധികം ഓര്‍ഡര്‍ ലഭിച്ചത് ബിരിയാണിക്കാണ്. നവംബര്‍ 2021 ല്‍ 75 ഡിണ്ടിഗല്‍ തലപ്പകട്ടി റസ്റ്റൊറന്റുകളിലെ വിറ്റുവരവായ 21 കോടി രൂപയില്‍ 50 ശതമാനവും ബിരിയാണിയില്‍ നിന്നായിരുന്നു.

1957 ല്‍ നാഗസ്വാമി നായിഡു ആന്ധ്രാ വിലാസ് ബിരിയാണി എന്ന പേരില്‍ പാചകം ചെയ്ത ബിരിയാണിയാണ് പിന്നീട് ഡിണ്ടിഗല്‍ തലപ്പാക്കട്ടിയെന്ന് അറിയപ്പെട്ടത്. നാഗസ്വാമി എപ്പോഴും പരമ്പരാഗതമായ തലപ്പാവ് ധരിച്ചിരുന്നതിനാലാണ് ബിരിയാണിക്ക് 'തലപ്പാക്കട്ടി' എന്ന പേര്‍ നല്‍കപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ പ്രത്യകമായി തയ്യാറാക്കിയ ഔഷധ സസ്യങ്ങളും, സുഗന്ധ വ്യഞ്ജനങ്ങളും, പച്ചക്കറികളും, ഇറച്ചിയും ചേരുമ്പോഴാണ് സ്വാദിഷ്ടമായ ബിരിയാണി രൂപം കൊണ്ടത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.