- Trending Now:
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കീഴിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി 'ഡിജിറ്റലൈസേഷൻ ഓഫ് ടൂറിസം ഡെസ്റ്റിനേഷൻസ്' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതി ജില്ലാ കളക്ടർ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വൈഫൈ കോൺക്ലേവിന്റെ ഭാഗമായി കാനറാ ബാങ്ക് സി.എസ്.ആർ ഫണ്ട് തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയിൽ അത്യാധുനിക സംവിധാനങ്ങടോട് കൂടിയ കമ്പ്യൂട്ടറുകൾ, മറ്റ് അനുബന്ധ സാമഗ്രികൾ കാനറാ ബാങ്ക് റീജണൽ മാനേജർ ലതാ പി. കുറുപ്പ് ഡി.ടി.പി.സി അധികൃതർക്ക് കൈമാറി.
ഡി.ടി.പി.സിയുടെ കീഴിലുള്ള എല്ലാ ടൂറിസം കേന്ദ്രങ്ങളിലും പുതിയ കമ്പ്യൂട്ടറുകൾ ലഭ്യമാവുന്നതോടെ സഞ്ചാരികൾക്ക് സമയബന്ധിതമായി സേവനങ്ങൾ നൽകാൻ കഴിയുമെന്ന് ടൂരിസം വകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള 12 കേന്ദ്രങ്ങളും ജില്ലാ ഓഫീസും പൂർണ്ണമായും ഡിജിറ്റലാകും. ജില്ലാ പ്ലാനിങ് ഓഫീസർ ഇൻ ചാർജ് പി.ആർ രത്നേഷ് അധ്യക്ഷനായ പരിപാടിയിൽ അസിസ്റ്റന്റ് കളക്ടർ എസ് ഗൗതംരാജ്, എ.ഡി.എം. കെ. ദേവകി, ജില്ലാ ഫിനാൻസ് ഓഫീസർ ആർ.സാബു, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി പ്രഭാത്, ഡി.ടി.പി.സി മാനേജർ പി.പി പ്രവീൺ, ഡി.ടിപി.സി സെക്രട്ടറി കെ.ജി അജേഷ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.