- Trending Now:
ജനങ്ങളെ അറിയിക്കാൻ ആവശ്യപ്പെടുന്ന വ്യവസ്ഥകളും നിർദ്ദിഷ്ട നിയന്ത്രണങ്ങളിൽ ഉൾപ്പെട്ടേക്കാം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളെ നിയന്ത്രിക്കുന്നതിനുള്ള ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ കരട് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൊതുജനാഭിപ്രായത്തിനായി നൽകാൻ സാധ്യത.23 വർഷം പഴക്കമുള്ള ഐടി നിയമത്തിന്റെ നിയമഭേദഗതിക്ക് പകരം ഉറപ്പായ ഇന്റർനെറ്റ് സുരക്ഷയാണ് ഡിജിറ്റൽ ഇന്ത്യ നിയമം ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ എല്ലാത്തരം ജനവിഭാഗങ്ങളെയും സ്വാധീനിക്കുന്ന Twitter, Meta, Instagram തുടങ്ങിയ സമൂഹമാധ്യമങ്ങൾ അടക്കം ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ നിരീക്ഷണപരിധിയിൽ വരും. മാർക്കറ്റ് ആധിപത്യം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് ഗൂഗിൾ ഉടമസ്ഥരായ ആൽഫബെറ്റ്,ആപ്പിൾ എന്നിവയുൾപ്പെടെയുള്ള ബിഗ് ടെക് കമ്പനികളെ തടയാൻ നിയന്ത്രണങ്ങൾ ഉറപ്പായും ഉണ്ടാകും.
ഉപയോക്താക്കളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതെങ്ങനെയെന്ന് കമ്പനികൾ ജനങ്ങളെ അറിയിക്കാൻ ആവശ്യപ്പെടുന്ന വ്യവസ്ഥകളും നിർദ്ദിഷ്ട നിയന്ത്രണങ്ങളിൽ ഉൾപ്പെട്ടേക്കാം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായി കൂടുതൽ വിപുലമായ ചട്ടക്കൂട് ആവശ്യമാണ് എന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേതു.
കരട് ഈ മാസം ആദ്യം പുറത്തിറക്കാനിരിക്കുകയായിരുന്നു, ബംഗളൂരു, മുംബൈ എന്നിവയുൾപ്പെടെ ഒന്നിലധികം നഗരങ്ങളിൽ വിദഗ്ധരുമായി ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) പ്രതിനിധികൾ ചർച്ചകൾ നടത്തി സാധ്യതകൾ തേടിയിരുന്നു. നിയമ, വ്യവസായ പ്രമുഖരുമായി വീണ്ടും കൂടിയാലോചനകൾ നടത്തിക്കൊണ്ടിരിക്കുകയാണ് മന്ത്രാലയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.