Sections

സ്നേഹത്തിനും ലാളനയ്ക്കും ഇടയിലുള്ള യഥാർത്ഥ വ്യത്യാസം

Saturday, Apr 05, 2025
Reported By Soumya
The Real Difference Between Love and Pampering

സ്നേഹമാണോ ലാളന ആണോ നിങ്ങൾക്ക് വേണ്ടത്. പലരും സ്നേഹമെന്ന് കരുതുന്നത് ലാളനെയാണ്. ഉദാഹരണമായിട്ട് തന്നെ ഇഷ്ടപ്പെടുന്നവർ എപ്പോഴും തന്നോട് അലിവോടുകൂടി പെരുമാറണം, ഞാൻ പറയുന്നതിനോട് എപ്പോഴും യോജിക്കണം, ഒരിക്കലും തന്നോട് പരാതി പറയുകയോ വിമർശിക്കുകയോ ചെയ്യരുത്, അവർ ഒരിക്കലും എന്നെ എന്റെ കൺഫർട്ടബിൾ സോണിൽ നിന്നും പുറത്തു വരാൻ നിർബന്ധിക്കരുത്, ഇങ്ങനെയാണ് പല ആൾക്കാരും തങ്ങൾ ഇഷ്ടപ്പെടുന്നവരുടെ സ്വഭാവരീതിയാകണം എന്ന് ആഗ്രഹിക്കുന്നത്. തിരിച്ചറിയുക ഈ രീതിയിൽ പെരുമാറുന്നത് സ്നേഹമല്ല അത് ലാളനയാണ്. യഥാർത്ഥ സ്നേഹം ലാളന അല്ല. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക. ഒരു മനുഷ്യനും പൂർണ്ണമല്ല. നമ്മളെ സ്നേഹിക്കുന്നവർ ഒഴികെ മറ്റാരും നമ്മൾ മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്നവരല്ല. നമ്മളെ ലാളിക്കുന്നവർ ഒരിക്കലും നമ്മൾ മെച്ചപ്പെടണമെന്നോ നല്ല രീതിയിൽ ആകണമെന്നും ആഗ്രഹിക്കുന്നവർ ആയിരിക്കില്ല. ലാളന കൊണ്ടുള്ള പ്രശ്നങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • സ്നേഹം എന്നത് ഒരു കണ്ണാടി പോലെയാണ്. അതിൽ നമ്മുടെ തെറ്റുകൾ കാണാൻ പറ്റും. ലാളന കൊണ്ട് ഒരാളുടെ തെറ്റുകൾ കാണാനോ അവരെ മെച്ചപ്പെടുത്തുവാനോ സാധിക്കുകയില്ല. ഏറ്റവും കൂടുതൽ പ്രശ്നമാവുന്നത് കുട്ടികളിലാണ്. കുട്ടികളെ ലാളിക്കുന്നവർ കുട്ടികൾ പറയുന്നതെല്ലാം അപ്പാടെ കേട്ട് അതിനനുസരിച്ച് നിൽക്കുന്നവർ ആയിരിക്കും. ഇത് ആ കുട്ടികളെ ഭാവിയിൽ കഴിവ് കുറഞ്ഞ ആൾക്കാരും, വാശിയുള്ളവരുമായി മാറ്റാം.
  • ലാളന കൊണ്ട് ഒരാളിന്റെ കഴിവിനെ വർദ്ധിപ്പിക്കാൻ സാധിക്കില്ല. കഴിവ് കുറയ്ക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. പക്ഷേ സ്നേഹമാണെങ്കിൽ, അവർ മുന്നോട്ടു പോകണമെന്നും ഉയരങ്ങളിൽ എത്തണമെന്നും, ആഗ്രഹിക്കുന്നവരും അതിനുവേണ്ടി പ്രയത്നിക്കുന്നവരുമായിരിക്കും. കുറവുകൾ കണ്ടുപിടിക്കാനും അത് നികത്തി മുന്നോട്ടു കൊണ്ടുപോകുന്നതിനും സ്നേഹിക്കുന്ന ആൾക്കാർക്ക് സാധിക്കും.
  • അന്ധമായി ലാളന അനുഭവിക്കുന്ന കുട്ടികൾ ഒരുപാട് തെറ്റുകൾ ചെയ്യുകയും കള്ളം പറയുകയും ചെയ്യുന്നു.എല്ലാകാര്യങ്ങൾക്കും വാശി പിടിക്കുകയും അവർ മാനസിക സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു.
  • എന്നാൽ സ്നേഹം കുട്ടികളെയും വലിയവരെയും യാഥാർത്ഥ്യം പറഞ്ഞു മനസ്സിലാക്കി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും.
  • സ്നേഹം അവനെ പ്രോത്സാഹിപ്പിക്കുന്നതും ലാളന അവനെ നശിപ്പിക്കുന്നതുമാണ്.
  • സ്നേഹത്തിലൂടെ ശരിയായ പ്രോത്സാഹനം കൊടുക്കുകയും. ലാളനയിലൂടെ അവനെ നശിപ്പിക്കുന്നതിന് തുല്യമായ പ്രവർത്തികൾ ചെയ്യുകയുമാണ്.

സ്നേഹിക്കുന്നവരെയാണ് നമ്മൾ സൃഷ്ടിക്കേണ്ടത്. അതുപോലെ നമ്മളും ആൾക്കാരെ ലാളിക്കുന്നതിനു പകരം സ്നേഹിക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ സ്നേഹിക്കുന്ന സുഹൃത്തുക്കളോ രക്ഷകർത്താക്കളോ ഒക്കെയായി നമ്മൾ മാറണം. ചുറ്റും സ്നേഹിക്കുന്ന ആൾക്കാരുടെ ഒരു കൂട്ടമാണ് വേണ്ടത് ലാളിക്കുന്ന ആളുകളുടെ ഇടയിൽ നിന്നാൽ നമുക്ക് വളരാൻ സാധിക്കുകയില്ല. വളരണമെങ്കിൽ നമുക്ക് മാറ്റങ്ങൾ കൊണ്ടുവരണം. മാറ്റങ്ങൾ കൊണ്ടുവരുന്ന ആളുകൾക്ക് മാത്രമേ ജീവിതത്തിൽ വളർച്ചയുണ്ടാവുകയുള്ളൂ. അങ്ങനെയുള്ള ആൾക്കാരായി നാം മാറട്ടെ.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.