കഠിന വ്യായാമ മുറകളിലൂടെയും ഡയറ്റിലൂടേയും ശരീരത്തിന്റെ ആകാരഭംഗി വീണ്ടെടുക്കാൻ ശ്രമിക്കുന്നവർ ചില്ലറയല്ല. വെറും പത്ത് ദിവസം കൊണ്ട് അഞ്ച് കിലോ കുറയ്ക്കാം. അതിനായി കൃത്യമായ ഡയറ്റും വ്യായാമവും മാത്രം മതി. എന്നാൽ ചെയ്യുന്ന കാര്യങ്ങൾ കൃത്യമായാൽ മാത്രമേ അതിന് ഫലമുണ്ടാവുകയുള്ളൂ. അതിനായി ചില പൊടിക്കൈകൾ ഉണ്ട്. ഇതിലൂടെ വെറും 10 ദിവസം കൊണ്ട് 5 കിലോ ശരീരഭാരം കുറയ്ക്കാം എന്ന കാര്യത്തിൽ സംശയം വേണ്ട.
- ദിവസം തുടങ്ങുന്നത് ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളത്തിൽ ആയിരിക്കണം. ഇത് ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായി നടക്കാൻ സഹായിക്കുന്നു.
- പലരുടേയും ശീലങ്ങളിൽ ഒന്നാണ് ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത്. എന്നാൽ ഒരു കാരണവശാലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്. ഇത് വണ്ണം കൂട്ടുകയാണ് ചെയ്യുന്നത് കൂട്ടത്തിൽ അനാരോഗ്യവും.
- വെജിറ്റേറിയൻ കഴിയ്ക്കുന്നവർ പ്രഭാത ഭക്ഷണത്തിനായി ചപ്പാത്തിയും പനീർ കറിയും കഴിയ്ക്കാം. അതല്ലെങ്കിൽ ഒരു പ്ലേറ്റ് ബ്രൗൺ ബ്രെഡും ഉപ്പുമാവും പാലും കഴിയ്ക്കണം.
- ഉച്ച ഭക്ഷണത്തിന് അരമണിക്കൂർ മുൻപായി അരക്കപ്പ് തണ്ണി മത്തൻ ജ്യൂസ് കഴിയ്ക്കാം.
- സസ്യാഹാരം കഴിയ്ക്കുന്നവർ ഉച്ചഭക്ഷണത്തിന് ഒരു കപ്പ് ബ്രൗൺ റൈസ് കൊണ്ടുണ്ടാക്കിയ ചോറ്, അരക്കപ്പ് വേവിച്ച പച്ചക്കറികൾ സാലഡ് എന്നിവ ശീലമാക്കാം.
- അത്താഴത്തിന് സസ്യാഹാരം കഴിയ്ക്കുന്നവർ ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന ചപ്പാത്തി ശീലമാക്കാം. ചപ്പാത്തിയ്ക്കൊപ്പം പരിപ്പ് കഴിയ്ക്കാം.
- നോൺ വെജിറ്റേറിയൻകാർ രണ്ട് കഷ്ണം ബ്രൗൺ ബ്രെഡും പുഴുങ്ങിയ രണ്ട് മുട്ടയും പത്ത് ദിവസം ശീലമാക്കാം.
- ഒരു കപ്പ് ബ്രൗൺ റൈസും അരക്കപ്പ് വേവിച്ച പച്ചക്കറികലും 100 ഗ്രാം ചിക്കനും വെജിറ്റബിൾ സാലഡും ശീലമാക്കണം.
- നോൺ വെജിറ്റേറിയൻ കഴിയ്ക്കുന്നവർ അത്താഴത്തിന് ചപ്പാത്തിയും 100 ഗ്രാം കറി വെച്ച മത്സ്യവും കഴിയ്ക്കാം. ഇതോടൊപ്പം അൽപം വെജിറ്റബിൾ സാലഡും.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
ദിവസവും ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.