- Trending Now:
ചിലത് ശ്രദ്ധിച്ചാല്‍ ഇത്തരം കാര്യങ്ങളില്‍ പണം ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ സാധിക്കും
പലചരക്ക് ഉല്‍പന്നങ്ങള്‍ വാങ്ങാനായിരിക്കും എല്ലാവരും കൂടുതല്‍ പണം ചിലവിടുന്നത്. എന്നാല്‍ ചിലത് ശ്രദ്ധിച്ചാല്‍ ഇത്തരം കാര്യങ്ങളില്‍ പണം ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ സാധിക്കും. ഗ്രോസറി ബില്‍ അടക്കാന്‍ ക്രെഡിറ്റ്കാര്‍ഡ് ശരിയാംവിധം ഉപയോഗിച്ചാല്‍ ഒരുപാട് പണം സേവ് ചെയ്യാന്‍ കഴിയുന്നതാണ്. ചില ഗ്രോസറി ക്രെഡിറ്റ് കാര്‍ഡുകള്‍ പലചരക്ക് വാങ്ങുന്നതിന് ക്യാഷ്ബാക്കും ഡിസ്‌കൗണ്ടും റിവാര്‍ഡ് പോയിന്റുകളും നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പര്‍ച്ചേസുകള്‍ക്ക് ഇവ ലഭ്യമാണ്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ഗ്രോഫേഴ്സ്, ബിഗ്ബാസ്‌കറ്റ് പോലുള്ള ബ്രാന്റുകളിലാണ് ഇവ ലഭ്യമാകുന്നത്. അത്തരം ചില ക്രെഡിറ്റ് കാര്‍ഡുകളെ പരിചയപ്പെടാം.
ഫ്ളിപ്പ്കാര്‍ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്
ഈ ക്രെഡിറ്റ് വഴി മിന്ത്ര, ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നോ സാധനങ്ങള്‍ വാങ്ങിയാല്‍ അഞ്ച് ശതമാനം ക്യാഷ് ബാക്കാണ് ലഭിക്കുക. ക്ലിയര്‍ട്രിപ്പ്, ക്യുര്‍ഫിറ്റ്, പിവിആര്‍, സ്വിഗ്വി, ഊബര്‍ തുടങ്ങിയവയ്ക്ക് നാലു ശതമാനവും മറ്റ് കാറ്റഗറിയിലുള്ള പര്‍ച്ചേസുകള്‍ക്ക് 1.5 ശതമാനവും ക്യാഷ് ബാക്ക് ലഭിക്കും. ഈ കാര്‍ഡ് ഉണ്ടെങ്കില്‍ വര്‍ഷത്തില്‍ നാല് ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് അനുവദിക്കും. ഇന്ത്യയിലെ റസ്റ്റോറന്റ് പാട്ണര്‍മാരില്‍ നിന്ന് 20 ശതമാാനം കിഴിവുമുണ്ട്.
ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ്കാര്‍ഡ്
ഈ കാര്‍ഡ് വഴി ഗ്രോസറി ബില്‍ അടച്ചാല്‍ അഞ്ച് ശതമാനം ക്യാഷ് ബാക്കാണ് ആമസോണ്‍ പ്രൈം മെമ്പര്‍ക്ക് നല്‍കുന്നത്. അല്ലാത്ത ഉപഭോക്താക്കള്‍ക്ക് മൂന്ന് ശതമാനം ക്യാഷ് ബാക്കും വാഗ്ദാനം ചെയ്യുന്നു.
ആമസോണ്‍ പേയുമായി സഹകരിക്കുന്ന നൂറിലധികം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുമ്പോള്‍ രണ്ടു ശതമാനം ക്യാഷ്ബാക്കും ലഭിക്കും. മറ്റ് ഇടപാടുകള്‍ക്ക് ഒരു ശതമാനവും ക്യാഷ്ബാക്ക് ഉണ്ട്. ഈ ക്രെഡിറ്റ് കാര്‍ഡ് ആജീവനാന്തം സൗജന്യമാണ്.
എസ്ബിഐ കാര്‍ഡ് പ്രൈം
ഈ കാര്‍ഡ് വാങ്ങിയാല്‍ 3,000 രൂപയുടെ ഇ- ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും. ഗ്രോസറി, ഡൈനിങ്, ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോര്‍, സിനിമ പര്‍ച്ചേസുകള്‍ക്ക് പത്ത് റിവാര്‍ഡ് പോയിന്റുകളാണ് ലഭിക്കുക.
കോംപ്ലിമെന്ററി എയര്‍പോര്‍ട്ട് ആക്സസും ഈ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ എട്ടും വിദേശ എയര്‍പോര്‍ട്ടുകളില്‍ നാലും യാത്രയ്ക്കാണ് ഇത്. മൂന്ന് ലക്ഷം രൂപ ഈ കാര്‍ഡ് വഴി ചെലവഴിച്ചാല്‍ കാര്‍ഡ് പുതുക്കുന്നതിന് ഫീസ് നല്‍കേണ്ടതില്ല. 2,999 രൂപയാണ് വാര്‍ഷിക ഫീസ്.
ആക്സിസ് ബാങ്ക് സെലക്ട് ക്രെഡിറ്റ് കാര്‍ഡ്
ബിഗ്ബാസ്‌കറ്റില്‍ നിന്ന് ഈ കാര്‍ഡ് ഉപയോഗിച്ച് കുറഞ്ഞത് 2000 രൂപയുടെ പര്‍ച്ചേസ് നടത്തിയാല്‍ 20 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. പരമാവധി 500 രൂപയാണ് ക്യാഷ്ബാക്ക്. സ്വിഗ്വിയില്‍ നിന്നുള്ള പര്‍ച്ചേസിന് 40 ശതമാനം അഥവാ പരമാവധി 200 രൂപ ക്യാഷ്ബാക്ക് ഓഫറുണ്ട്. എന്നാല്‍ ഒരുമാസം രണ്ട് തവണയാണ് ഇത് ലഭിക്കുക. മിനിമം 400 രൂപയുടെ പര്‍ച്ചേസ് നടത്തിയിരിക്കണം.്
കാര്‍ഡ് എടുത്ത് 90 ദിവസത്തിനകം നടത്തുന്ന 2000 രൂപയുടെ ആദ്യ ഇടപാടിന് ആമസോണ്‍ വൗച്ചറും വാഗ്ദാനം ചെയ്യുന്നു. റീട്ടെയില്‍ കടകളിലുള്ള പര്‍ച്ചേസിന് 200 രൂപ ചെലവിട്ടാല്‍ 2ഃ റിവാര്‍ഡ് പോയിന്റുകളാണ് ലഭിക്കുക. ഇന്ത്യയിലെ പാട്ണര്‍ റസ്റ്റോറന്റുകളില്‍ 20 ശതമാനം ഓഫറും ലഭിക്കും. ഒരു വര്‍ഷം ആറ് അന്താരാഷ്ട്ര ലോഞ്ച് ആക്സസും മെമ്പര്‍ഷിപ്പ് എടുത്താല്‍ ലഭിക്കും. ഈ കാര്‍ഡിന്റെ വാര്‍ഷിക ഫീസ് 3000 രൂപയാണ്.
സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് മാന്‍ഹട്ടന്‍ ക്രെഡിറ്റ്കാര്‍ഡ്
ഈ കാര്‍ഡ് വഴി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പര്‍ച്ചേസ് നടത്തിയാല്‍ അഞ്ച് ശതമാനം ക്യാഷ്ബാക്കാണ് ലഭിക്കുക. ബിഗ്ബാസ്‌ക്കറ്റില്‍ നിന്ന് മിനിമം 2000 രൂപയ്ക്ക് പര്‍ച്ചേസ് നടത്തിയാല്‍ 150 രൂപ ഫ്ളാറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. മറ്റ് ഇടപാടുകള്‍ക്ക് 3ഃ റിവാര്‍ഡ് പോയിന്റും ലഭിക്കും. ഈ കാര്‍ഡിന് 999 രൂപയാണ് വാര്‍ഷിക ഫീസ്.
സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ഡിജിസ്മാര്‍ട്ട് ക്രെഡിറ്റ് കാര്‍ഡ്
ഈ കാര്‍ഡ് ഉപയോഗിച്ച് ഗ്രോഫേഴ്സ് (ബ്ലിങ്കിറ്റ്), സൊമാറ്റോ എന്നിവയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയാല്‍ പത്ത് ശതമാനം ആണ് ക്യാഷ്ബാക്ക് നേടിത്തരിക. ഒരു മാസം അഞ്ച് ഇടപാടിനാണ് ഇത് ലഭിക്കുക. മിന്ത്രയില്‍ നിന്ന് ഷോപ്പിങ് നടത്തിയാല്‍ മാസം ഒരു ഇടപാടിന് അഞ്ച് ശതമാനവും ക്യാഷ്ബാക്ക് ലഭിക്കും.
ആഭ്യന്തര വ്യോമയാത്രാ ടിക്കറ്റ് ബുക്ക് ചെയ്താല്‍ 20 ശതമാനം ക്യാഷ്ബാക്കും അന്താരാഷ്ട്ര വ്യോമയാത്രാ ടിക്കറ്റുകള്‍ക്ക് 10 ശതമാനവും ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ പരമാവധി ഒരു പാദത്തില്‍ 10,000 രൂപയാണ് ലഭിക്കുക. യാത്രയില്‍ ആഭ്യന്തര ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് 4,000 രൂപ വരെ 25 ശതമാനം കിഴിവും ഒരു പാദത്തില്‍ ഒരു ഇടപാടിന് മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ ക്രെഡിറ്റ് കാര്‍ഡില്‍ വാര്‍ഷിക ഫീസ് 588 രൂപയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.