- Trending Now:
പ്രഭാസിനെ നായകനാക്കി ഓം റാവത്ത് ഒരുക്കിയ ആദിപുരുഷ് വാര്‍ത്തകളിലിടം നേടിയിരുന്നു. സിനിമയുടെ ടീസര്‍ പുറത്തുവന്നപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പൂരമായിരുന്നു. ഇപ്പോഴിതാ ചിത്രം പൂര്‍ണ്ണമായി കണ്ടതിന് ശേഷം നിര്‍മാതാവ് സംവിധായകന് നല്‍കിയ സമ്മാനമാണ് വൈറലാകുന്നത്.സിനിമ ഗംഭീരമായെന്ന് അഭിനന്ദിച്ച നിര്‍മ്മാതാവ് ഭൂഷണ്‍ കുമാര്‍ ഓം റൗത്തിന് 4.02 കോടി രൂപ വിലമതിക്കുന്ന ഫെരാരി എഫ്8 ട്രിബ്യൂട്ടോ സമ്മാനമായി നല്‍കിയെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. സിനിമയുടെ ഔട്ട്പുട്ടില്‍ നിര്‍മ്മാതാവ് അങ്ങേയറ്റം സന്തുഷ്ടനാണെന്നാണ് റിപ്പോര്‍ട്ട്.
ഭൂഷണ്‍ കുമാര്‍ മുമ്പ് പലര്‍ക്കും വിലകൂടിയ കാറുകള്‍ സമ്മാനിച്ചിട്ടുണ്ട്. ഈ വര്‍ഷമാദ്യം 'ഭൂല്‍ ഭൂലയ്യ-2' എന്ന സിനിമയുടെ സൂപ്പര്‍ ഹിറ്റിന്റെ പശ്ചാത്തലത്തില്‍ നായകന്‍ കാര്‍ത്തിക് ആര്യനും 4.70 കോടി രൂപ വിലമതിക്കുന്ന ഓറഞ്ച് മക്ലാരന്‍ സമ്മാനമായി നല്‍കിയിരുന്നു.'ആദിപുരുഷ്'. രാമായണ ഇതിഹാസത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. രാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും ലക്ഷ്മണനായി സണ്ണി സിങ്ങുമാണ് വേഷമിടുന്നത്. 2022 ജനുവരി 12ന് സംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യും. ഇത് ഹിന്ദി തെലുങ്ക് തമിഴ് മലയാളം കന്നഡ ഭാഷകളില്‍ IMAX - 3D ഫോര്‍മാറ്റില്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.