Sections

പ്രമേഹം കാരണങ്ങൾ ലക്ഷണങ്ങൾ

Tuesday, Nov 14, 2023
Reported By Soumya

ഇൻസുലിൻ കണ്ടുപിടിച്ച കനേഡിയൻ ശാസ്ത്രജ്ഞൻ സർ ഫ്രെഡറിക് ബാൻറിംഗിന്റെ ജന്മദിനമായ നവംബർ 14 ആണ് ലോക പ്രമേഹദിനമായി ആചരിക്കുന്നത്. 1991ൽ ഒരു ചെറു ആഘോഷമായി ഇൻറർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷനാണ് (ഐ.ഡി.എഫ്) ആദ്യമായി ഈ ദിനം ആചരിച്ചത്. പിന്നീട് ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് നേഷൻസും ചേർന്നതോടെ ലോകമെങ്ങും ആചരിക്കപ്പെടുന്ന സുപ്രധാനമായ ദിനാചരണങ്ങളിലൊന്നായി ഇതുമാറി.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പാൻക്രിയാറ്റിക് ഗ്രന്ധിയാണ് ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത്. ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. പല തരത്തിലുള്ള പ്രമേഹമുണ്ട്. നാല് ടൈപ്പുകളാണ് പ്രധാനമായും ഉള്ളത്. ടൈപ്പ് 1 മുതൽ ടൈപ്പ് 4 വരെയാണ് ഉള്ളത്.

  • വേണ്ടത്ര ഇൻസുലിൻ ശരീരത്തിൽ ഉണ്ടാകാതിരിക്കുന്ന അവസ്ഥയാണ് ടൈപ്പ് വൺ ഡയബറ്റിസ്. കുട്ടികളെയും ചെറുപ്പക്കാരെയുമാണ് പിടികൂടാറുള്ളത്. ഇത്തരം രോഗികൾക്ക് ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവെയ്ക്കേണ്ടി വരും.
  • ഇൻസുലിൻ ഉത്പാദനത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറു കാരണം ഉണ്ടാകുന്നതാണ് ടൈപ്പ് 2 ഡയബറ്റിസ്. 90 ശതമാനവും ടൈപ്പ് 2 ഡയബറ്റിസ് രോഗികളാണ്.
  • പാൻക്രിയാസ് ഗ്രന്ഥിക്കുണ്ടാകുന്ന തകരാർ മൂലമാണ് ടൈപ്പ് 3 ഡയബറ്റിസ് ഉണ്ടാകുന്നത്.
  • ഗർഭകാലത്ത് ഉണ്ടാകുന്നതാണ് ടൈപ്പ് 4 ഡയബറ്റിസ്. ഗർഭകാലത്ത് മാത്രമാണ് ഈ രോഗാവസ്ഥ കാണപ്പെടുന്നത്. സാധാരണയായി പ്രസവം കഴിഞ്ഞ് ആറാഴ്ച കഴിയുമ്പോഴേക്കും ഇത് മാറാറുണ്ട്. ഗർഭകാല പ്രമേഹം ഗൗരവത്തോടെ കണ്ടില്ലെങ്കിൽ കുട്ടിക്കും അമ്മയ്ക്കും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. ഗർഭകാല ഡയബറ്റിസ് ഭാവിയിൽ ടൈപ്പ് 2 ആയി മാറാനും സാധ്യതയുണ്ട്.

പ്രമേഹത്തിന്റെ കാരണങ്ങൾ

  • പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. അച്ഛനും അമ്മയും പ്രമേഹം ഉള്ളവരാണെങ്കിൽ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
  • ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി.
  • വ്യായാമക്കുറവ്
  • കൃത്യമല്ലാത്ത ഉറക്കം
  • അലസ ജീവിതം
  • അമിതവണ്ണം
  • വായുമലിനീകരണവും പ്രമേഹത്തിന് കാരണമാകുമെന്നുണ്ടെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. അതും കുറഞ്ഞ അളവിലുള്ള വായുമലിനീകരണം പോലും പ്രമേഹത്തിനുള്ള സാധ്യത കൂട്ടുമെന്നാണ് വാഷിങ്ടൺ സർവകലാശാല നടത്തിയ പഠനങ്ങൾ പറയുന്നത്.

പ്രധാന ലക്ഷണങ്ങൾ

  • അമിതഭാരം
  • അമിതവിശപ്പ്
  • ഇടയ്ക്കിടെ മൂത്രം ഒഴിക്കൽ
  • ക്ഷീണം
  • അലസത
  • ഭാരം കുറച്ചിൽ
  • കാഴ്ച മങ്ങൽ
  • സ്വകാര്യഭാഗങ്ങളിൽ ചൊറിച്ചിൽ
  • മുറിവുകൾ ഉണങ്ങുവാനുള്ള കാലതാമസം മുതലായവയും പ്രമേഹ രോഗ ലക്ഷണങ്ങൾ ആകാം. എന്നാൽ ഒരു രോഗ ലക്ഷണങ്ങൾ ഇല്ലാതെയും യാദ്രിശ്ചികമായി മാത്രം രോഗം കണ്ടു പിടിക്കപെടുന്ന രോഗികളും കുറവല്ല.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.