- Trending Now:
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ മട്ടന്നൂർ ഗവ. പോളിടെക്നിക് കോളേജിൽ നടന്ന ദ്യുതി 2023 മെഗാ ജോബ് ഫെസ്റ്റ് കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു. 40 കമ്പനികളും 750 ഉദ്യോഗാർഥികളും മേളയിൽ പങ്കെടുത്തു. 113 പേർക്ക് നേരിട്ട് നിയമനം ലഭിച്ചു. 296 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി.
ഉദ്ഘാടന ചടങ്ങിൽ മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ പി പി അബ്ദുൽ ജലീൽ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ എസ് സിജു, മട്ടന്നൂർ ഗവ. പോളിടെക്നിക് പ്രിൻസിപ്പൽ പ്രമോദ് ചാത്തമ്പള്ളി, ഇലക്ട്രാണിക്സ് എഞ്ചിനീയറിങ് വിഭാഗം മേധാവി ഇൻ ചാർജ് പി ജോർജ്കുട്ടി, എംപ്ലോയ്മെന്റ് ഓഫീസർ(വി ജി) രമേശൻ കുനിയിൽ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.