Sections

കെട്ടിട നികുതി 5 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന്നെതിരെ കലക്ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ

Wednesday, Nov 09, 2022
Reported By MANU KILIMANOOR

ജനദ്രോഹ നയങ്ങളുടെ ബാന്‍ഡ് അംബാസിഡറായി കേരള സര്‍ക്കാര്‍ മാറിയെന്നും വി.കെ. ശ്രീകണ്ഠന്‍ എം.പി.പരിഹസിച്ചു

 

വര്‍ഷംതോറും കെട്ടിട നികുതി 5 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന്നെതിരെ ബില്‍ഡിങ് ഓര്‍ണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ പാലക്കാട് കലക്ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി ജനദ്രോഹ പരമല്ലാത്ത കെട്ടിട നികുതി നിയമ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പി. ധൂര്‍ത്ത ലൂടെ ഖജനാവ് കൊള്ളയടിച്ചതിന്റെ ഭാരം സാധാരണ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാനുളള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. ജനദ്രോഹ നയങ്ങളുടെ ബാന്‍ഡ് അംബാസിഡറായി കേരള സര്‍ക്കാര്‍ മാറിയെന്നും വി.കെ. ശ്രീകണ്ഠന്‍ എം.പി.പരിഹസിച്ചു.

വര്‍ഷംതോറും കെട്ടിട നികുതി 5% വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന്നെതിരെ ബില്‍ഡിങ് ഓര്‍ണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ കലട്രേറ്റിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.കെ. ശ്രീകണ്ഠന്‍ എം.പി. കേന്ദ്ര സര്‍ക്കാറിന്റെ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെക്കാള്‍ വേഗത്തില്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാതൃക വാടക കരാര്‍ നിയമവും ചെക്ക് പോസ്റ്റുകള്‍ എടുത്തു മാറ്റണമെന്ന കേരളം നടപ്പിലാക്കിയില്ല. വിലക്കയറ്റത്തിനെതിരെയും ജനദ്രോഹ നയങ്ങള്‍ക്കെതിറെയും സിലിണ്ടറുരുട്ടിയും ചങ്ങലയും മതിലും കെട്ടിയും സമരം ചെയ്തവരാണ് കെട്ടിട നികുതി ഒരോ വര്‍ഷവും 5% വിതം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കുന്നത്.വാടക കരാര്‍ കര്‍ശനവും നിയമപരവുമാക്കിയാല്‍ തന്നെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാവുമെന്നിരിക്കെയാണ് കെട്ടിട നികുതി ഒരേ വര്‍ഷവും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കുന്നത്. വാടകക്കരാര്‍ നിയമ സാധുതയാക്കുന്നതിന് പകരം വാടകക്ക് കെട്ടിടം നല്‍കിയാല്‍ ഉടമക്ക് അവകാശമില്ലാതാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

ഇതിന് പിന്നില്‍ ഗൂഢ ലക്ഷ്യമുണ്ട്. 650 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള സാധാരണക്കാരെ പോലും ദുരിതത്തിലാക്കുന്ന കെട്ടിട നയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കെട്ടിട നികുതി നിയമ നടത്തിപ്പ് രഹസ്യമാക്കി വെക്കുന്നത് ഗൂഢ ഉദ്ദേശത്തോടെയാണ്. സര്‍ക്കാറിന്റെ തലതിരിഞ്ഞ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം തുടരണമെന്നും വി.കെ. ശ്രീകണ്ഠന്‍ എം.പി. പറഞ്ഞു.പ്രസിഡണ്ട് ആലിജന്‍ഹു കൊപ്പന്‍ അദ്ധ്യക്ഷതവഹിച്ചു. ഷാഫി പറമ്പില്‍ എം എല്‍ എ, ജനറല്‍ സെക്രട്ടറി ജി. നടരാജന്‍, ജില്ല സെക്രട്ടറി റീഗല്‍ മുസ്തഫ, ഗിരീഷ് എനിവര്‍ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.