Sections

സ്റ്റാർട്ടപ്പുകൾകൾ ലോണുകൾക്കായി ശ്രമിക്കുമ്പോൾ നൽകേണ്ട വിശദാംശങ്ങൾ

Saturday, May 11, 2024
Reported By Soumya
Startup Loan

ലഘുവായ നടപടി ക്രമങ്ങളിലൂടെ അർഹരായ സ്റ്റാർട്ടപ്പുകൾക്കും ബിസിനസ്സുകാർക്കും ഗവൺമെന്റ് വായ്പകൾ നേടിയെടുക്കാം. സർക്കാർ ഏജൻസികളാണ് വായ്പകൾ ആവിഷ്കരിച്ചിരിക്കുന്നതെങ്കിലും വായ്പ നൽകുന്നത് ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ആയിരിക്കും. അതുകൊണ്ട് അവർ പരിശോധിക്കുമ്പോൾ ആദായകരമായ ബിസിനസ്സാണ് നിങ്ങൾ നടത്തുന്നതെന്ന് അവർക്ക് ബോധ്യപ്പെടണം. ഇതിന് പര്യാപ്തമായ ബിസിനസ് പ്ലാൻ ഓരോ അപേക്ഷയോടൊപ്പം നൽകാൻ ശ്രദ്ധിക്കണം. എന്തൊക്കെ വിശദാംശങ്ങളാണ് വായ്പ നേടുവാൻ നൽകേണ്ടത് എന്നതിനെക്കുറിച്ച് നോക്കാം.

  • അപേക്ഷകന്റെ വ്യക്തിപരമായ വിശദാംശങ്ങൾ പരിശോധിക്കപ്പെടും. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ, കേസുകളിൽ ഉൾപ്പെട്ടവരും ശിക്ഷിക്കപ്പെട്ടിട്ടുള്ളവർക് വായ്പ കിട്ടില്ല.
  • ഏതു മേഖലയിലാണോ ബിസിനസ്സ് തുടങ്ങുന്നത് ആ രംഗത്തെ അപേക്ഷകന്റെ അനുഭവ പാരമ്പര്യവും പരിചയവും പരിശോധിക്കപ്പെടും.
  • അപേക്ഷയോടൊപ്പം നൽകുന്ന ബിസിനസ് പ്ലാൻ സൂക്ഷ്മമായി വിലയിരുത്തപ്പെടും.
  • നിലവിലുള്ള സ്ഥാപനമാണെങ്കിൽ നികുതി നൽകിയതിന്റെ വിശദാംശങ്ങൾ പരിശോധിക്കും.
  • സ്ഥാപനത്തിന്റെ ലാഭ നഷ്ട കണക്കുകൾ നൽകണം.
  • സ്റ്റാർട്ടപ്പ് ഇന്ത്യ വായ്പകൾ ലഭിക്കാൻ സ്റ്റാർട്ടപ്പ് ഇന്ത്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
  • ഇതിനായി ബിസിനസ് രജിസ്ട്രേഷൻ നമ്പർ, രജിസ്ട്രേഷൻ തീയതി, അപേക്ഷകന്റെ പാൻ നമ്പർ,പിൻകോഡ് സഹിതം ഉള്ള വിലാസം, ബിസിനസ് പങ്കാളികളുടെ വിശദാംശങ്ങൾ, ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ, കമ്പനി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ നൽകണം.
  • പുതിയ സംരംഭങ്ങൾക്കോ അഞ്ചുവർഷത്തിൽ കുറയാത്ത പഴക്കമുള്ള സംരംഭങ്ങൾക്കോ ആണ് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുക.
  • മൊത്തം വിറ്റ് വരവ് 25 കോടി രൂപയിൽ കൂടരുത്.
  • നിങ്ങളുടെ ബിസിനസ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ ലിമിറ്റഡ് ലൈബിലിറ്റി പാർട്ണർഷിപ്പോ ആയിരിക്കണം.
  • നിങ്ങളുടെ ബിസിനസ്സിൽ സെബി രജിസ്ട്രേഷനുള്ള ഇൻകുബേഷൻ ഫണ്ട്, ഏഞ്ചൽ ഫണ്ട്,പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് എന്നിവയിൽ ഏതെങ്കിലും തുടക്കത്തിൽ ഉപയോഗിച്ചിട്ടുള്ളതാവണം.
  • ഇന്ത്യൻ പേറ്റന്റ് ആൻഡ് ട്രേഡ് മാർക്ക് ഓഫീസിൽ നിന്ന് ഗ്യാരണ്ടി നേടിയിരിക്കണം.
  • നിങ്ങളുടെ ബിസിനസ് നൂതനമായ ഉൽപ്പന്നമോ സേവനമോ നൽകുന്നതായിരിക്കണം.
  • ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി പ്രമോഷനിൽ നിന്ന് അംഗീകാരം നേടിയിട്ടുണ്ടാകണം.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.